നഗരസഭ സെക്രട്ടറിയെ മാറ്റാൻ കൗൺസിലർമാരുടെ സമരം

ചെങ്ങന്നൂർ: നഗരസഭ സെക്രട്ടറിയെ സ്ഥലം മാറ്റണമെന്ന ആവശ്യവുമായി നഗരസഭ കൗൺസിൽ അംഗങ്ങൾ തിരുവനന്തപുരത്ത് നഗരകാര്യ ഡയറക്ടറുടെ ഓഫിസിനുമുന്നിൽ ധർണ നടത്തി. ഹൈകോടതി വിധി പോലും മാനിക്കാതെയുള്ള സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്നും വികസനം താറുമാറാക്കുന്ന സെക്രട്ടറിയുടെ പ്രവർത്തനം നഗരസഭക്ക്​ ഗുണകരമല്ലെന്നും യോഗം ഉദ്ഘാടനം ചെയ്ത തിരുവനന്തപുരം ഡി.സി.സി ജനറൽ സെക്രട്ടറി കൈമനം പ്രഭാകരൻ കുറ്റപ്പെടുത്തി. കോൺഗ്രസ് പാർലമൻെററി പാർട്ടി ലീഡർ റിജോ ജോൺ ജോർജ് അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.