വഖഫ് നിയമനം: കലക്​ടറേറ്റ്​ മാർച്ച്‌ നടത്തി

ആലപ്പുഴ: വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ടതിനെതിരെ ആലപ്പുഴ മുസ്‌ലിം സംയുക്ത വേദി കലക്​ടറേറ്റ്​ മാർച്ചും ധർണയും സംഘടിപ്പിച്ചു. ഇ.എം.എസ് സ്​റ്റേഡിയത്തിൽനിന്നാണ്​ മാർച്ച്‌ തുടങ്ങിയത്​. ധർണയിൽ സംയുക്ത വേദി ചെയർമാൻ ഇക്ബാൽ സാഗർ അധ്യക്ഷത വഹിച്ചു. പടിഞ്ഞാ​േറ പള്ളി ചീഫ് ഇമാം ഷറഫുദ്ദീൻ ബാഖവി ഉദ്‌ഘാടനം ചെയ്​തു. ഒരുസമൂഹത്തിന് മാത്രം പ്രത്യേകം നിയമവും വകുപ്പുകളും ബാധകമാക്കുന്നത്​ അവഗണനയാണെന്ന്​ അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗ് ജില്ല പ്രസിഡൻറ്​ എ. എം. നസീർ, സമസ്​ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ ജില്ല പ്രസിഡൻറ്​ പി.എ. ശിഹാബുദീൻ മൗലവി, കെ.എൻ.എം മർക്കസുദ്ദഅ്​വ ജില്ല സെക്രട്ടറി എ.പി. നൗഷാദ്, പോപുലർ ഫ്രണ്ട് ജില്ല സെക്രട്ടറി നാസർ പഴയങ്ങാടി എന്നിവർ സംസാരിച്ചു. കൺവീനർ കെ.എസ്. അഷറഫ് സ്വാഗതവും കെ. ലിയാഖത് നന്ദിയും പറഞ്ഞു. സംയുക്ത വേദി നേതാക്കൾ കലക്​ടർ എ. അലക്‌സാണ്ടറിന് നിവേദനവും നൽകി. APL VAKHAF വഖഫ് നിയമനം പി.എസ്.സിക്ക് വിട്ടത്​ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കലക്​ടറേറ്റിന്​ മുന്നിൽ നടന്ന ധർണ പടിഞ്ഞാ​േറ പള്ളി ചീഫ് ഇമാം ഷറഫുദ്ദീൻ ബാഖവി ഉദ്‌ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.