ആറാട്ടുപുഴയിൽ റോഡരികിലെ കോൺക്രീറ്റിന് തുടക്കമായി

ആറാട്ടുപുഴ: കടൽ​ക്ഷോഭം മൂലം കടൽഭിത്തിക്കും റോഡിനും ഇടയിൽ മണ്ണ് ഒലിച്ച്​ രൂപപ്പെട്ട കുഴി കല്ലിട്ട് നികത്തി കോൺക്രീറ്റ് ചെയ്യുന്ന പണിക്ക് തുടക്കമായി. തൃക്കുന്നപ്പുഴ-വലിയഴീക്കൽ റോഡിൽ ആറാട്ടുപുഴ കള്ളിക്കാട് എ.കെ.ജി നഗർ മുതൽ തെക്കോട്ട് 190 മീറ്റർ നീളത്തിലാണ് റോഡരിക് കോൺക്രീറ്റ് ചെയ്യുന്നത്. കരിങ്കല്ല് റോഡരികിലെ കുഴിയിൽ ഇറക്കുന്ന ജോലി പുരോഗമിക്കുകയാണ്. നിരന്തരമായുണ്ടായ കടൽ​ക്ഷോഭത്തെത്തുടർന്ന് മണൽ ഒലിച്ച് പോയാണ് റോഡരിക് കുഴിയായി മാറിയത്. കടൽ​ക്ഷോഭസമയത്ത് കുഴിയിലേക്ക് തിരമാല പതിക്കുന്നത് റോഡ് തകരാനും കാരണമായി. ഈ പ്രശ്നത്തിന് പരിഹാരമെന്ന നിലയിലാണ് റോഡരിക് കോൺക്രീറ്റ് ചെയ്തത്. ബസ് സ്​റ്റാൻഡ് മുതൽ കള്ളിക്കാട് എ.കെ.ജി നഗർ വരെയുള്ള ഭാഗത്ത് വർഷങ്ങൾക്കുമുമ്പ് റോഡ് കോൺക്രീറ്റ് ചെയ്തിരുന്നു. ഇത് വിജയകരമാണെന്ന് കണ്ടതോടെയാണ് ശേഷിക്കുന്ന ഭാഗത്തെ പണികൾക്കും പൊതുമരാമത്ത് വകുപ്പ് തയാറായത്. മാസാവസാനത്തോടെ പണി പൂർത്തിയാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.