താക്കോൽ ദാനം നടത്തി

വള്ളികുന്നം: ജംഇയ്യത്ത് ഉലമാ എ ഹിന്ദ് കാഞ്ഞിപ്പുഴ യൂനിറ്റ് നിർധന കുടുംബത്തിന് നിർമിച്ച് നൽകിയ വീടി​ൻെറ താക്കോൽ ദാനം സംസ്ഥാന സെക്രട്ടറി വി.എച്ച്. അലിയാർ അൽഖാസിമി നിർവഹിച്ചു. ഹാഫിസ് ഇർഷാദ് ഹസനി അധ്യക്ഷത വഹിച്ചു. ഓൾ ഇന്ത്യാ മുസ്‌ലിം പേഴ്സനൽ ലോ ബോർഡ് നിർവാഹക സമിതി അംഗം അബ്​ദുശുക്കൂർ അൽഖാസിമി പൊതുസമ്മേളനം ഉദ്​ഘാടനം ചെയ്തു. താരീഖ് അൻവർ ഖാസിമി ആമുഖ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്. രാജേഷ് ചികിത്സ സഹായ വിതരണവും സുഫ്‌യാൻ മൗലവി അൽഹസനി യൂനിറ്റ് ഓഫിസ് ഉദ്ഘാടനവും നിർവഹിച്ചു. യു. മുഹമ്മദ് കുഞ്ഞ് ലബ്ബ പുസ്തക പ്രകാശനം നടത്തി. ചിത്രം:APLKY4JAMEYATH ജംഇയ്യത്ത് ഉലമാ എ ഹിന്ദ് കാഞ്ഞിപ്പുഴ യൂനിറ്റ് നിർമിച്ച് നൽകിയ സ്നേഹ വീടി​ൻെറ താക്കോൽ ദാനം സംസ്ഥാന സെക്രട്ടറി വി.എച്ച്. അലിയാർ ഖാസിമി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.