മൊബൈല്‍ കടയില്‍ മോഷണം

അമ്പലപ്പുഴ: മൊബൈൽ ഫോൺ കടയിൽ കവർച്ച. കാക്കാഴം ഗവ: ഹൈസ്കൂളിന്​ സമീപം പ്രവർത്തിക്കുന്ന വണ്ടാനം വൃക്ഷ വിലാസം തോപ്പിൽ അരവിന്ദ​ൻെറ ഉടമസ്ഥതയിലുള്ള സെൽ കെയർ എന്ന മൊബൈൽ ഫോൺ സ്ഥാപനത്തിലാണ്​ മോഷണം നടന്നത്​. ഫോണുകൾ, സി.സി കാമറ, ഹാർഡ്​ഡിസ്​ക്​, മോണിറ്റർ, ഹെഡ് സെറ്റുകൾ എന്നിവ നഷ്​ടമായി. 75,000 രൂപയുടെ നഷ്​ടമുണ്ടായതായി കടയുടമ പറഞ്ഞു. ഓടുപൊളിച്ചാണ് മോഷ്​ടാവ് അകത്ത്​ പ്രവേശിച്ചത്. രാവിലെ ഉടമ കട തുറന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. അമ്പലപ്പുഴ ​പൊലീസ്​ അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.