അശാസ്ത്രീയ ടൈൽ പാകൽ; ദേശീയപാതയിൽ വെള്ള​ക്കെട്ട്​​

അമ്പലപ്പുഴ: പാതയോരത്ത് അശാസ്ത്രീയമായി ടൈലുകള്‍ പാകി വെള്ളക്കെട്ട് രൂപപ്പെട്ടതിനെത്തുടർന്ന് വ്യാപാരികളും നാട്ടുകാരും ദുരിതത്തിൽ. പുന്നപ്ര മാർക്കറ്റ് ജങ്​ഷനില്‍ ദേശീയപാതയില്‍ നടത്തിയ നവീകരണ പ്രവര്‍ത്തനത്തിലെ അപാകതയാണ് വെള്ളക്കെട്ടിന് കാരണമെന്നാണ് വ്യാപാരികള്‍ ആരോപിക്കുന്നത്. പെയ്തൊലിച്ചെത്തുന്ന വെള്ളം ഒഴുക്കിവിടാന്‍ കാനയില്ലാത്തതിനാല്‍ ദേശീയപാതയോരത്ത് തളംകെട്ടിയിരിക്കുകയാണ്. നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ വെള്ളക്കെട്ടിലൂടെ വേണം വ്യാപാര സ്ഥാപനങ്ങളിലെത്താന്‍. ഇരുഭാഗം ഉയര്‍ത്തി ടൈലുകള്‍ പാകിയതോടെയാണ് മധ്യഭാഗത്ത് വെള്ളം കെട്ടിക്കിടക്കുന്നത്. പുന്നപ്ര മാര്‍ക്കറ്റ് ജങ്​ഷനിലെ വെള്ളക്കെട്ടിന് അടിയന്തര പരിഹാരം കാണണമെന്ന് കോൺഗ്രസ് പുന്നപ്ര കിഴക്ക് മണ്ഡലം പ്രസിഡൻറ്​ ഹസൻ എം. പൈങ്ങാമഠം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.