ബജറ്റ്​ പ്രഖ്യാപനത്തിന്​ മൂന്നു വയസ്സ്​​; കരകയറാതെ കുട്ടനാട്ടിലെ ആതുരാലയം

ഹെലിപാഡ്​​ സംവിധാനമുള്ള കെട്ടിടമെന്നായിരുന്നു പ്രഖ്യാപനം; കല്ലുപോലും ഇട്ടിട്ടില്ല കുട്ടനാട്​: നാടിനെയാകെ വെള്ളത്തിൽ മുക്കിയ പ്രളയത്തിനുശേഷമുള്ള ബജറ്റിൽ കുട്ടനാട്ടിലെ പുളിങ്കുന്ന്​ താലൂക്ക്​ ​ആശുപത്രിക്ക്​ 150 കോടി രൂപ അനുവദിച്ചിട്ട്​ മൂന്നുവർഷം. ചുറ്റും വെള്ളത്താൽ മൂടുന്ന ഇവിടെ ഹെലിപാഡ്​​ സംവിധാനമുള്ള ആധുനിക ആശുപത്രിക്കെട്ടിടം കുട്ടനാട്ടുകാർ സ്വപ്​നം കണ്ടെങ്കിലും ഇതുവരെ യാഥാർഥ്യമായിട്ടില്ല. വർഷങ്ങൾ പിന്നിടു​േമ്പാൾ കെട്ടിടത്തി​ൻെറ ശിലാസ്ഥാപനം നടത്താൻ പോലുമായിട്ടില്ല. 2018നുശേഷം വന്ന തുടർ ബജറ്റുകളിലും പുളിങ്കുന്ന്​ ആശുപത്രിക്ക്​ കോടികൾ വകയിരുത്തി. ആശുപത്രിയും പരിസരവും വെള്ളത്തിലെന്ന സ്ഥിതിക്ക്​ ഇപ്പോഴും മാറ്റമുണ്ടായിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിലെ വേനൽമഴയിലും ആശുപത്രി പ്രവർത്തനം നിലച്ചു. കോവിഡ്​ വാക്​സിനേഷൻ ക്യാമ്പുപോലും നടത്താൻ കഴിയാത്ത സാഹചര്യവുമുണ്ടായി. ആശുപത്രി ഒാഫിസ്​ പ്രവർത്തിക്കുന്ന കെട്ടിടം ഒഴിച്ച്​ അത്യാഹിത വിഭാഗത്തിലടക്കം വെള്ളം കയറി. ശൗചാലയങ്ങൾപോലും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥ. 2019ൽതന്നെ ആശുപത്രി വികസന പദ്ധതിക്ക്​ ഭരണാനുമതി ലഭിച്ചതാണ്​. ഇൻ​കൽ കമ്പനിയെ നിർമാണ ചുമതലയും ഏൽപിച്ചു. മണ്ണുപരിശോധനയും എസ്​റ്റിമേറ്റും വേഗത്തിൽ തയാറാക്കി. സ്ഥലം തികയില്ലെന്ന റിപ്പോർട്ടിൽ പ്രശ്​ന പരിഹാരമായി പുളിങ്കുന്ന്​ ​െഫാറോന പള്ളി ഒന്നര ഏക്കർ വിട്ടുനൽകി. സാ​േങ്കതികാനുമതി നൽകുന്നതുമായി ബന്ധപ്പെട്ട്​ വിദഗ്​ധസംഘം ആശുപത്രി സന്ദർശിച്ചു. നിർമാണ ചുമതലയുള്ള കമ്പനി ഇതുവരെ വിശദ റിപ്പോർട്ട്​ (ഡി.പി.ആർ) കിഫ്​ബിക്ക്​ സമർപ്പിച്ചിട്ടില്ല. ഡി.പി.ആർ കിഫ്​ബിക്ക്​ സമർപ്പിച്ചാൽ മാത്രമെ അന്തിമാനുമതി കിട്ടൂ. പുതിയ കെട്ടിടം നിർമിക്കുന്നതിന്​ ​ഒരുഭാഗത്ത്​ നിലവി​െല പഴയ കെട്ടിടം പൊളിച്ചുമാറ്റണം. ഇത്​ സാധ്യമായിട്ടില്ല. ഇതിന്​ സാ​േങ്കതികാനുമതി കിട്ടണം​. കെട്ടിടത്തിന്​ പഴക്കം കുറവായതിനാൽ അനുമതി ലഭിക്കുന്നതിന്​ കാലതാമസമുണ്ടാകുന്നതായി ആശുപത്രി അധികൃ​​തർ പറയുന്നു. സാ​ങ്കേതിക അനുമതി കിട്ടിയാൽ മാത്രമെ കിഫ്​ബിക്ക്​ ഡി.പി.ആർ സമർപ്പിക്കാൻ കഴിയൂവെന്നാണ്​ ഇൻകൽ കമ്പനി അധികൃതർ പറയുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.