ബി.ജെ.പി സഹകരണം: ഡി.സി.സി പ്രസിഡൻറി​െൻറ സാന്നിധ്യത്തില്‍ യോഗം വിളിക്കും

ബി.ജെ.പി സഹകരണം: ഡി.സി.സി പ്രസിഡൻറി​ൻെറ സാന്നിധ്യത്തില്‍ യോഗം വിളിക്കും ചേര്‍ത്തല: ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസിലെ വിഷയങ്ങള്‍ പരിഹരിക്കാന്‍ നേതൃത്വം ഇടപെടുന്നു. സ്ഥിരം സമിതി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി പരസ്യമായി സഹകരിച്ചെന്ന ആരോപണമാണ് ഉയര്‍ന്നത്. കെ.പി.സി.സി നിർദേശങ്ങള്‍ക്ക്​ വിരുദ്ധ നടപടിയാണ്​ ഉണ്ടായതെന്നാണ് വിമര്‍ശനം. ഇതേതുടര്‍ന്ന് വിവാദ സ്ഥാനങ്ങള്‍ രാജിവെക്കാന്‍ ജില്ലനേതൃത്വം നിർദേശം നല്‍കിയെങ്കിലും കോൺഗ്രസ്​ അംഗങ്ങൾ പാലിച്ചിരുന്നില്ല. ഇതേതുടർന്ന്​ ഡി.സി.സി പ്രസിഡൻറ് എം. ലിജുവി​ൻെറ സാന്നിധ്യത്തില്‍ പാര്‍ലമൻെററി പാര്‍ട്ടി യോഗം വിളിക്കാൻ തീരുമാനിച്ചിട്ടുണ്ട്​. വിഷയം എല്‍.ഡി.എഫ്​ പ്രചാരണ ആയുധമാക്കിയിരിക്കുകയാണ്. കോണ്‍ഗ്രസിലെ ഒരുവിഭാഗവും ശക്തമായി രംഗത്തുവന്നിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.