പുതിയകാവ് സെൻറ്​ മേരീസ് കത്തീഡ്രൽ പെരുന്നാൾ നിയ​ന്ത്രണങ്ങളോടെ നടത്തും

പുതിയകാവ് സൻെറ്​ മേരീസ് കത്തീഡ്രൽ പെരുന്നാൾ നിയ​ന്ത്രണങ്ങളോടെ നടത്തും മാവേലിക്കര: പുതിയകാവ് സൻെറ്​ മേരീസ് കത്തീഡ്രലിൽ പെരുന്നാളും റാസയും വാദ്യമേളവും വെടിക്കെട്ടും ഇല്ലാതെ നടത്താൻ സർക്കാർതല യോഗത്തിൽ തീരുമാനം. നഗരസഭ ചെയർമാൻ കെ.വി. ശ്രീകുമാർ വിളിച്ച അവലോകന യോഗമാണ്​ കോവിഡ് മാനദണ്ഡം പൂർണമായും പാലിക്കുന്നതി​ൻെറ ഭാഗമായി നിർണായക തീരുമാനങ്ങൾ എടുത്തത്. ജനപങ്കാളിത്തത്തോടെയുള്ള റാസക്ക് പകരം അലങ്കരിച്ച വാഹനങ്ങളിൽ മാത്രമായി റാസ ആചാരപ്രകാരം നടത്തും. പൊലീസ് അനുമതി നൽകുന്ന നിശ്ചിത എണ്ണം വാഹനങ്ങൾ പ്രത്യേക സ്​റ്റിക്കർ പതിച്ചു മാത്രമേ റാസയിൽ പങ്കെടുക്കാൻ അനുവദിക്കൂ. 15, 16 തീയതികളിൽ നടക്കുന്ന പെരുന്നാളിൽ 15ന്​ മാത്രമേ റാസ ഉണ്ടാകൂ. രണ്ടാം ദിവസത്തെ സൺ‍ഡേ സ്കൂൾ, മർത്തമറിയം സമാജം റാലി ഒഴിവാക്കി. അതിനാൽ 16ന്​ കുർബാനക്ക്​ ശേഷം പള്ളിക്കു പ്രദക്ഷിണം നടത്തി കൊടിയിറക്ക് നടക്കും. 15ന്​ വൈകീട്ട് ഏഴിന്​ തഴക്കര എം.എസ് സെമിനാരിയിൽനിന്ന്​ ആരംഭിക്കുന്ന വാഹന റാസ ഒരു സ്ഥലങ്ങളിലും നിർത്തില്ല. പള്ളി പരിസരത്തും റാസ കടന്നുപോകുന്ന വഴിയുടെ ഇരുവശത്തും വെടിക്കെട്ട് നടത്തുന്നത് കർശനമായി ഒഴിവാക്കി. റാസ നടത്തുന്നതിന്​ കത്തീഡ്രൽ മാനേജിങ് കമ്മിറ്റി ആരോഗ്യവകുപ്പി​ൻെറ പ്രത്യേക അനുമതി വാങ്ങി പൊലീസിനു നൽകണം. കുർബാനയിൽ പങ്കെടുക്കാൻ നിശ്ചിത എണ്ണത്തിൽ കൂടുതൽ അംഗങ്ങളെ അനുവദിക്കില്ല. പള്ളിയിലെ ചടങ്ങുകൾ, റാസ എന്നിവയിൽ കോവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടോയെന്ന്​ പൊലീസ്, റവന്യൂ, ആരോഗ്യവകുപ്പ് അധികൃതർ ഉറപ്പാക്കും. സർക്കാർതല അവലോകന യോഗത്തിലെ തീരുമാനം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. നഗരസഭ വൈസ്​ ചെയർപേഴ്​സൻ ലളിത രവീന്ദ്രനാഥ്, കൗൺസിലർമാരായ സജീവ് പ്രായിക്കര, നൈനാൻ സി. കുറ്റിശേരിൽ, അനി വർഗീസ്, ബിനു വർഗീസ്, തഹസിൽദാർ എസ്. സന്തോഷ് കുമാർ, സി.ഐ ബി. വിനോദ് കുമാർ, ജോയൻറ്​ ആർ.ടി.ഒ എം.ജി. മനോജ്, ഫയർ ഓഫിസർ എച്ച്. താഹ, ഹെൽത്ത് ഇൻസ്പെക്ടർ വിനോദ്, വികാരി എബി ഫിലിപ്, സഹവികാരി ജോയ്സ് വി. ജോയി, ട്രസ്​റ്റി സൈമൺ വർഗീസ് കൊമ്പശേരിൽ, സെക്രട്ടറി ജി. കോശി തുണ്ടുപറമ്പിൽ, കൺവീനർ വി.പി. വർഗീസ് തുടങ്ങിയവർ സംസാരിച്ചു. ചിത്രം: AP50 Puthiyakav പുതിയകാവ് സൻെറ്​ മേരീസ് കത്തീഡ്രലിൽ പെരുന്നാളുമായി ബന്ധപ്പെട്ട സർക്കാർതല യോഗത്തിൽ നഗരസഭ ചെയർമാൻ കെ.വി. ശ്രീകുമാർ സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.