കുറ്റാന്വേഷണ മികവിന്​ പുരസ്​കാരം

ആലപ്പുഴ: കുറ്റാന്വേഷണ മികവിന് സംസ്ഥാന പൊലീസ്​ മേധാവിയുടെ 2019ലെ ബാഡ്​ജ്​ ഒാഫ്​ ഒാണർ പുരസ്​കാരം ആലപ്പുഴ നോർത്ത്​ പൊലീസ്​ സ്​റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥർക്ക്​ ലഭിച്ചു. സിവിൽ പൊലീസുകാരായ ടി.എസ്​. സാഗർ, സി.പി. പ്രവീഷ്​ എന്നിവർക്കാണ്​ ലഭിച്ചത്​. 2018ൽ ഹരിപ്പാട്​ നടന്ന വിമുക്ത ഭടൻ രാജൻ വധക്കേസ്​ തെളിയിച്ചതുമായി ബന്ധപ്പെട്ടാണ്​ പുരസ്​കാരം​. പ്രതികൾ ആസൂത്രണം ചെയ്​ത്​ നടത്തിയ കൊലപാതകമായിരുന്നു ഇത്​. പരിസരത്തെ സി.സി ടി.വിയിൽ പതിഞ്ഞ പിന്നിൽ വീൽക്കപ്പ്​ ഇല്ലാത്ത ഇയോൺ കാറിനെ കുറിച്ചുള്ള അന്വേഷണം പ്രതികളിലേക്ക്​ എത്തിക്കാൻ സഹായിക്കുകയായിരുന്നു. 10 വർഷമായി സർവിസിലുള്ള സാഗറിന്​ ജില്ല പൊലീസ്​ മേധാവിയുടെ പുരസ്​കാരവും ലഭിച്ചിട്ടുണ്ട്​. പുന്നപ്ര സാഗരം ഭവനത്തിൽ ഗ്രീഷ്​മയാണ്​ ഇൗ 32കാര​ൻെറ ഭാര്യ. മകൻ റിഷി റാം. കാട്ടൂർ ചിറയിൽ വീട്ടിലെ 35 കാരനായ സി.പി. പ്രവീഷ്​ 10 വർഷമായി സർവിസിലുണ്ട്​. ജില്ല പൊലീസ്​ മേധാവിയുടെ പുരസ്​കാരം ഇദ്ദേഹത്തിന്​ ലഭിച്ചിട്ടുണ്ട്​. ശമിയാണ്​ ഭാര്യ. മക്കൾ. ഹരൺമാധവ്​, ആദി ലക്ഷ്​മി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.