ലോറിയുടെ ടയർ ഊരിത്തെറിച്ച് പരിക്കേറ്റു

കായംകുളം: ഓടിക്കൊണ്ടിരുന്ന ലോറിയുടെ ടയർ ഊരിത്തെറിച്ച് സൈക്കിൾ യാത്രക്കാരനായ പശ്ചിമബംഗാൾ സ്വദേശിക്ക് പരിക്കേറ്റു. ദേശീയപാതയിൽ കരീലക്കുളങ്ങര എൽമെക്​സ്​ ആശുപത്രിക്ക് സമീപം വ്യാഴാഴ്​ച രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ മിഥുനാണ് (36) പരിക്കേറ്റത്. ഇയാളെ കായംകുളം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരുമ്പാവൂരിൽനിന്ന്​ എം സാൻഡുമായി കായംകുളത്തേക്ക് വരുകയായിരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്. photo APL lorry ടയർ ഉൗരിത്തെറിച്ച ലോറി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.