കാപ: വെറ്റ മുജീബിനെതിരെ തടങ്കല്‍ ഉത്തരവ് നടപ്പാക്കി

കായംകുളം: കുപ്രസിദ്ധ ഗുണ്ട വെറ്റ മുജീബിനെതിരെ കാപ പ്രകാരമുള്ള തടങ്കല്‍ ഉത്തരവ് നടപ്പാക്കി. രണ്ട് കൊലപാതകക്കേസിലടക്കം പ്രതിയായ ഇയാൾ കായംകുളത്ത് സി.പി.എം പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലാണ്. എം.എസ്.എം സ്‌കൂളിന് സമീപത്ത്​ രണ്ടുമാസം മുമ്പാണ് സി.പി.എം പ്രവർത്തകനായിരുന്ന സിയാദിനെ കൊലപ്പെടുത്തിയത്. ജില്ല പൊലീസ് മേധാവി നല്‍കിയ റിപ്പോര്‍ട്ടി​ൻെറ അടിസ്ഥാനത്തില്‍ കലക്ടറാണ് കാപ പ്രകാരം നടപടി സ്വീകരിച്ചത്. ജില്ല ജയിലില്‍ റിമാൻഡില്‍ കഴിയുന്ന മുജീബിനെ അവിടെയെത്തിയാണ് സി.ഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ അറസ്​റ്റ്​ രേഖപ്പെടുത്തിയത്. തുടർന്ന് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. മുപ്പതോളം ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള മുജീബിനെതിരെ നേരത്തേ ആറുതവണ കാപ പ്രകാരം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കായംകുളത്ത് നേര​േത്ത ശര്‍ക്കര വ്യാപാരിയെ കൊലപ്പെടുത്തിയ കേസിലും പ്രതിയായിരുന്നു. ജില്ലയിൽ ഗുണ്ട-ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യാനുള്ള നടപടികള്‍ ഊർജിതപ്പെടുത്തുന്നതി​ൻെറ ഭാഗമായി കൃഷ്ണപുരം സ്വദേശി അമ്പാടി കാപ്പിൽമേക്ക് സ്വദേശി അക്ഷയ് ചന്ദ്രന്‍, ദേശത്തിനകം സ്വദേശി കാള റിയാസ് എന്നിവരെ കാപ ചുമത്തി നാടുകടത്തിയിരുന്നു. സ്ഥിരം കുറ്റവാളികൾക്കെതിരെ കാപ നിയമപ്രകാരം നടപടിയെടുക്കുന്നതിന് റിപ്പോർട്ട് അയച്ചുവരുകയാണെന്ന്​ ജില്ല പൊലീസ് മേധാവി പി.എസ്. സാബു പറഞ്ഞു. ചിത്രം: AP59 Vetta Mujeeb -വെറ്റ മുജീബ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.