ചേർത്തലയിൽ സത്യപ്രതിജ്ഞക്കിടെ സി.പി.എം പ്രവര്‍ത്തകർ തമ്മില്‍ ബഹളം

ചേര്‍ത്തല: സത്യപ്രതിജ്ഞ ചടങ്ങ്​ പിന്നിട്ടപ്പോള്‍ നഗരസഭ വളപ്പില്‍ സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കവും ഒച്ചപ്പാടും. എല്‍.ഡി.എഫിനെ തോല്‍പിച്ച, സി.പി.എം മുന്‍ ഏരിയ സൻെറർ അംഗമായ പി.എസ്. ശ്രീകുമാറുമായി ഏതാനും വനിത പ്രവര്‍ത്തകര്‍ സംസാരിച്ചതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. നഗരസഭയില്‍ തിളങ്ങുന്ന വിജയം നേടിയെങ്കിലും ഒമ്പതാം വാര്‍ഡില്‍നിന്ന്​ ശ്രീകുമാര്‍ വിജയിച്ചത് സി.പി.എമ്മിന്​ തിരിച്ചടിയായിരുന്നു. സത്യപ്രതിജ്ഞ കഴിഞ്ഞപ്പോഴാണ് എക്‌സറേ മേഖലയിലുള്ള മുന്‍ വനിത കൗണ്‍സിലറും ഏതാനും സി.പി.എം പ്രവര്‍ത്തകരും ശ്രീകുമാറിനെ കണ്ട് സംസാരിച്ചത്. ഇതിനെ ചോദ്യം ചെയ്ത് ഒരു വിഭാഗം രംഗത്തുവരികയായിരുന്നു. ഇതോടെ ഏതാനും നേരം ഒച്ചപ്പാടും വെല്ലുവിളികളുമുയര്‍ന്നു. ഏരിയ സെക്രട്ടറി കെ. രാജപ്പന്‍നായരും മറ്റു നേതാക്കളും ഇടപെട്ടാണ് പ്രവര്‍ത്തകരെ അനുനയിപ്പിച്ചത്. ചിത്രം: AP Arookutty അരൂക്കുറ്റി ഗ്രാമപഞ്ചായത്ത്​ ഓഫിസിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽനിന്ന്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.