അനുമതിയില്ലാതെ മണ്ണെടുത്ത വാഹനങ്ങൾ വിട്ടയച്ചു

ചെങ്ങന്നൂർ: അനുമതിയില്ലാതെ ഭൂമിയിൽനിന്ന്​ മണ്ണെടുത്തതിന്​ വീട്ടമ്മ നൽകിയ പരാതിയിൽ നടപടി സ്വീകരിക്കാതെ പിടിച്ചെടുത്ത വാഹനങ്ങൾ പൊലീസ് വിട്ടയച്ചെന്ന്​ പരാതി. ചെങ്ങന്നൂർ അങ്ങാടിക്കൽ തെക്ക് ആശീർവാദിൽ അനിൽകുമാറി​ൻെറ ഭാര്യ ജോമോളാണ് ജില്ല പൊലീസ് മേധാവിക്ക്​ പരാതി നൽകിയത്. ജോമോളുടെ ഉടമസ്ഥതയിൽ മുളക്കുഴ അരീക്കരയിലെ 34 സൻെറിൽനിന്ന് നവംബർ 30ന്​ പുലർച്ച 15 ലോഡ്​ മണ്ണെടുത്തിരുന്നു. തുടർന്ന്​ സമീപത്തെ വസ്തു ഉടമയുടെ നേതൃത്വത്തിൽ വാഹനങ്ങൾ തടഞ്ഞിട്ടു. തഹസിൽദാർ, വില്ലേജ് ഓഫിസർ, ഡിവൈ.എസ്​.പി എന്നിവർക്ക്​ ജോമോൾ പരാതിയും കൊടുത്തു. പിന്നീട് പൊലീസ് സ്ഥലത്തെത്തി മൂന്ന്​ ലോറികളും ഒരു മണ്ണുമാന്തിയന്ത്രവും പിടിച്ചെടുത്തു. വൈകീട്ട്​ സി.ഐയും സ്ഥലത്തെത്തി അന്വേഷണം നടത്തി. ഭൂമി അളന്നുതിട്ടപ്പെടുത്താൻ ജോമോളോട്​ പൊലീസ് നിർദേശിച്ചു. തുടർന്ന്​ കഴിഞ്ഞ 12ന്​ സ്ഥലം അളന്നുതിരിച്ച് കല്ലിട്ടു. എന്നാൽ, ത​ൻെറ അനുമതിയില്ലാതെ മണ്ണെടുത്തതിന്​ കേസ് രജിസ്​റ്റർ ചെയ്തിട്ടില്ലെന്നും തുടർനടപടി ഉണ്ടാകുന്നതിന്​ മുമ്പുതന്നെ വാഹനങ്ങൾ പൊലീസ് വിട്ടുകൊടുത്തെന്നും ജോമോൾ ജില്ല പൊലീസ് മേധാവിക്ക്​ നൽകിയ പരാതിയിൽ പറയുന്നു. ഹൈകോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്നും ജോമോൾ പറഞ്ഞു. സപ്​താഹയജ്ഞം മാന്നാര്‍: കുട്ടമ്പേരൂര്‍ കുറ്റിയില്‍ ശ്രീദുർഗാദേവീ ക്ഷേത്രത്തിലെ എട്ടാമത് ഭാഗവത സപ്താഹത്തിന് തുടക്കമായി. തന്ത്രി പുത്തില്ലത്ത് മാധവന്‍ നമ്പൂതിരി ഭദ്രദീപ പ്രതിഷ്​ഠ നിർവഹിച്ചു. ക്ഷേത്രസമിതി പ്രസിഡൻറ്​ കെ. മദനേശ്വര​ൻെറ അധ്യക്ഷതയില്‍ കൂടിയ സമ്മേളനം പുത്തില്ലത്ത് മാധവന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. മേല്‍ശാന്തി പാലത്തിങ്കര ഇല്ലം ദാമോദരന്‍ നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തി. ക്ഷേത്രകാര്യദര്‍ശി കെ. വേണുഗോപാല്‍, കെ. നാരായണ കുറുപ്പ്, സി.ഒ. വിശ്വനാഥന്‍, മാന്നാര്‍ മന്മഥന്‍, മോഹനന്‍ ചെങ്ങാലപ്പള്ളില്‍, ലീലാബായ് ദിവാകരന്‍, രത്‌നമണി ചെല്ലപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.