ഐ.എസ്​.എം ഗോൾഡൻ ഹോം കൈമാറി

വടുതല:​ ഐ.എസ്​.എം സംസ്ഥാന കമ്മിറ്റി അമ്പതാം വാർഷികത്തോടനുബന്ധിച്ച്​ പ്രഖ്യാപിച്ച നൂറുവീടുകൾ അടങ്ങിയ ഗോൾഡൻ ഹോം പദ്ധതിയിൽ നദ്​വത്ത്​നഗർ മണ്ഡലം കമ്മിറ്റി നിർമിച്ച ര​ണ്ട്​ വീടുകളുടെ താക്കോൽദാനം സലീം ചെറുകാട്ട്​ നിർവഹിച്ചു. കെ.എൻ.എം യൂനിറ്റ്​ സെക്രട്ടറിമാർ താക്കോൽ ഏറ്റുവാങ്ങി. കഴിഞ്ഞ വർഷം ഒരുവീട്​ നിർമിച്ചുനൽകിയിരുന്നു. പുതിയ വീടിനായി എം.എസ്​.എം കമ്മിറ്റി നൽകുന്ന 50 പാക്കറ്റ്​ സിമൻറി​ൻെറ തുക മനാർ മസ്​ജിദ്​ ഖതീബ്​ അബ്​ദുൽവഹാബ്​ സ്വലാഹി കൈമാറി. പി.കെ. മുഹമ്മദ്​ മദനി ഉദ്​ഘാടനം ​െചയ്​തു. നിർമാണ കമ്മിറ്റി ചെയർമാൻ കെ.എം. മുഹമ്മദ്​ അധ്യക്ഷത വഹിച്ചു. പി.​െക. അബ്​ദുൽ ഖാദർ, കെ.എം. മക്കാർ മൗലവി, നിഷാദ്​ അബ്​ദുൽകരീം എന്നിവർ സംസാരിച്ചു. നിർമാണ കമ്മിറ്റി കൺവീനർ ഷുക്കൂർ സ്വലാഹി സ്വാഗതവും ഐ.എസ്​.എം മണ്ഡലം​ െസക്രട്ടറി സുഹൈൽ നന്ദിയും പറഞ്ഞു. AP20 ISM ഐ.എസ്​.എം ഗോൾഡൻ ഹോം പദ്ധതിയിൽ നദ്​വത്ത്​ നഗർ മണ്ഡലം കമ്മിറ്റി നിർമിച്ച ര​ണ്ട്​ വീടുകളുടെ താക്കോൽദാനം സലീം ചെറുകാട്ട്​ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.