സക്കരിയ്യവാര്‍ഡില്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കാൻ ലീഗ്​

ആലപ്പുഴ: നഗരസഭ സക്കരിയ്യവാര്‍ഡില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ മുസ്‌ലിംലീഗ് വാര്‍ഡ് കമ്മിറ്റി യോഗം തീരുമാനിച്ചു. പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന്​ തിങ്കളാഴ്ച യു.ഡി.എഫ് കണ്‍വന്‍ഷന്‍ ചേരും. യോഗത്തില്‍ വാര്‍ഡ് പ്രസിഡൻറ്​ കാസിം മീരാന്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിംലീഗ് ജില്ല പ്രസിഡൻറ്​ എ.എം. നസീര്‍, യു.ഡി.എഫ് സ്ഥാനാർഥി എ.എം. നൗഫല്‍, ടൗണ്‍ ജനറല്‍ സെക്രട്ടറി എച്ച്. നൗഷാദ്, ഷിബി കാസിം, ഷുഹൈബ് അബ്​ദുല്ല, എ.കെ. ഷിഹാബുദ്ദീന്‍, ബീന കൊച്ചുബാവ, കരീം ഉസ്മാന്‍കുട്ടി, ഉണ്ണി നാസര്‍, ഹാഷിം, എം. രാജ, സക്കീര്‍ കുന്നുംപുറം, മുഹമ്മദാലി മെഹ്​ബൂബ് തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.