വീട്ടിൽ മരപ്പട്ടികൾ കുടുങ്ങി

അരൂർ: വീട്ടിൽ കുടുങ്ങിയ മൂന്ന്​ മരപ്പട്ടികളെ പിടികൂടി. ചന്തിരൂർ റൂബി വില്ലയിൽ ഷറഫുദ്ദീ​ൻെറ വീടി​ൻെറ മുകൾതട്ടിലെ ഇടനാഴിയിൽ കഴിഞ്ഞിരുന്ന മൂന്ന്​ മരപ്പട്ടികൾ താഴെ ഇറങ്ങാൻ ശ്രമിക്കുന്നതിനി​െട ഷറഫുദ്ദീനും കുടുംബാംഗങ്ങളും ചേർന്ന് പിടികൂടി ഇരുമ്പുകൂട്ടിൽ അടച്ചു. പിടികൂടുന്നതിനി​െട ഒരെണ്ണം ആക്രമിക്കാനും ശ്രമിച്ചു. വെള്ളിയാഴ്​ച രാവിലെയാണ്​ സംഭവം. വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചതിനെത്തുടർന്ന്​ വൈകീട്ട് ജീവനക്കാരെത്തി മരപ്പട്ടികളെ കൊണ്ടുപോയി. ചിത്രം: AP58 Marapatti ഷറഫുദ്ദീ​ൻെറ വീട്ടിൽനിന്ന്​ പിടികൂടിയ മരപ്പട്ടികൾ തെരഞ്ഞെടുപ്പിൽ മുസ്​ലിംകളെ അവഗണിച്ചെന്ന്​ അരൂർ: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മുസ്​ലിം സമുദായത്തെ അവഗണിച്ചതായി പരാതി. പല ഗ്രാമപഞ്ചായത്തുകളിലും സമുദായത്തിന് അർഹതപ്പെട്ട സീറ്റ് ലഭിച്ചിട്ടില്ലെന്ന് കേരള മുസ്​ലിം ജമാഅത്ത് കൗൺസിൽ ജില്ല ഭാരവാഹികൾ പറഞ്ഞു. കെ.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.