കെ.എസ്​.ആർ.ടി.സി അന്തർ സംസ്ഥാന സർവിസ്​ പുനരാരംഭിച്ചു

ആലപ്പുഴ: ലോക്ഡൗണിനുശേഷം ആലപ്പുഴ കെ.എസ്​.ആർ.ടി.സി ബസ്​ സ്​റ്റാൻഡിൽനിന്ന്​ ആദ്യ അന്തർ സംസ്ഥാന ബസ്​ പുറപ്പെട്ടു. മംഗളൂരുവിലേക്കുള്ള കെ.എസ്​.ആർ.ടി.സി സൂപ്പർ ഡീലക്​സ്​ ബസ്​​​ ബുധനാഴ്​ച വൈകീട്ട്​ 6.15ന്​ പുറപ്പെട്ടു. ​േകാവിഡിന്​ മുമ്പ്​​ മൂകാംബികവരെ പോയിരുന്ന ബസാണ്​ ഇപ്പോൾ മംഗളൂരുവരെ മാത്രം ഒാടുന്നത്​. മൂകാംബികയിലേക്ക്​ യാത്രക്കാർ ഇല്ലാത്തതിനാലാണ് മംഗളൂരുവരെ ആക്കിയതെന്ന്​ കെ.എസ്​.ആർ.ടി.സി അധികൃതർ പറഞ്ഞു. 24 യാത്രക്കാരാണ്​ ആലപ്പുഴ ഡിപ്പോയിൽനിന്ന്​ ബസിൽ പുറ​െപ്പട്ടത്​. bt 4 ആലപ്പുഴ ഡിപ്പോയിൽനിന്ന് മംഗളൂരുവിലേക്ക് ആരംഭിച്ച കെ.എസ്​.ആർ.ടി.സി സൂപ്പർ ഡീലക്സ് എക്സ്പ്രസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.