സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ചവർക്കായി തിരച്ചിൽ ഉൗർജിതമാക്കി

കായംകുളം: കാർ വർക്ക്‌ഷോപ്പിലെ സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച പ്രതികൾക്കായി അന്വേഷണം ഉൗർജിതമാക്കി. കൃഷ്ണപുരം ശ്രീരാജ് ഭവനത്തിൽ രാമചന്ദ്രൻ പിള്ളയെയാണ് (65) തലക്കടിച്ച് പരിക്കേൽപിച്ചത്. തിങ്കളാഴ്ച രാത്രി 11.30 ഒാടെ കൃഷ്ണപുരം ക്ഷേത്രത്തിന് സമീപത്തെ വർക്​ഷോപ്പിലായിരുന്നു സംഭവം. വർക്​ഷോപ്പിൽ നേര​േത്ത നൽകിയിരുന്ന കാറിൻെറ താക്കോൽ ആവശ്യപ്പെട്ട് എത്തിയ മൂന്നംഗ സംഘമാണ് ആക്രമിച്ചതെന്ന് പൊലീസിൽ മൊഴി നൽകി. പരിസരവാസികൾ എത്തിയപ്പോഴേക്കും സംഘം കടന്നുകളഞ്ഞു. രാമചന്ദ്രൻ പിള്ളയെ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.