തെരഞ്ഞെടുപ്പ്​ പ്രചാരണം: മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

അരൂർ: തെരഞ്ഞെടുപ്പുകാലം കോവിഡ് വ്യാപനകാലമാകുമെന്ന് ആശങ്ക. പ്രചാരണത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് രംഗത്തെത്തി. തുറവൂർ ഗവ. ആശുപത്രി മെഡിക്കൽ ഓഫിസർ ആർ. റൂബിയുടെ നേതൃത്വത്തിൽ പ്രതിരോധ, ബോധവത്​കരണ പ്രചാരണ പരിപാടികൾ ആരംഭിച്ചു. അരൂർ മുതൽ വയലാർ, കടക്കരപ്പള്ളി വരെയുള്ള മേഖലയിൽ രോഗവ്യാപനം വർധിച്ചതോടെയാണിത്​. കഴിഞ്ഞ 11 ദിവസങ്ങളിൽ 234 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഫോൺവഴി എല്ലാവർക്കും സന്ദേശം കൈമാറുന്ന കാര്യവും ആലോചനയിലുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.