വ്യാജ മാസ്​കുകൾ വിപണിയിൽ വ്യാപകം

ചാരുംമൂട്: മാവേലിക്കര, ചാരുംമൂട് മേഖലകളിൽ വ്യാജ മാസ്​കുകളുടെ വിപണനം വ്യാപകം​. ഗുണനിലവാരമുള്ള മാസ്​കുകളുടെ ലഭ്യതക്കുറവാണ് വ്യാജ​ൻ വ്യാപകമാകാൻ കാരണം. എൻ 95 എന്ന പേരിൽ ലേബൽ ചെയ്താണ് ഇവയുടെ വിൽപന. ഗുണനിലവാരമില്ലാത്ത മാസ്​കുകൾ ആരോഗ്യപ്രശ്നങ്ങൾ സൃഷ്​ടിക്കുന്നതായി ആരോഗ്യപ്രവർത്തകർ പറയുന്നു. കോവിഡ് വ്യാപനത്തിനും ശ്വാസകോശ രോഗങ്ങൾക്കും ഇത്​ കാരണമാകുന്നു. രോഗപ്രതിരോധം തീർക്കാൻ സഹായിക്കുന്ന പോളി പ്രൊപ്പലിൻ ഫൈബർ എന്ന വസ്തു ഉപയോഗിച്ചാണ് എൻ 95 മാസ്​കുകൾ നിർമിക്കുന്നത്. ഇതിന് അഞ്ചും ആറും പാളികളുണ്ടാകും. ഇവയെല്ലാം കടന്ന് രോഗാണുക്കൾ മനുഷ്യശരീരത്തിൽ എത്തുക അസാധ്യമാണ്. മുഖത്തി​ൻെറ ആകൃതിക്കനുസരിച്ച് ഇത് കൃത്യമായി സ്ഥാപിക്കാം എന്ന പ്രത്യേകതയുമുണ്ട്. ആരോഗ്യവകുപ്പി​ൻെറ കർശനനിയമം നിലവിലുള്ളപ്പോഴാണ് വ്യാജ മാസ്​കുകൾ വ്യാപകമാകുന്നത്. വ്യാജ മാസ്​കുകൾ തിരിച്ചറിയാനുള്ള ഏകമാർഗം അവയുടെ നിർമാതാക്കളുടെ സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെടുക എന്നതാണ്. വ്യാജ മാസ്​കുകളുടെ ഉപഭോഗം തടയാൻ ആരോഗ്യവകുപ്പ് ഇടപെടണമെന്ന്​ ആവശ്യമുയരുന്നുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.