എ.ടി.എം തകർത്ത്​ മോഷണശ്രമം

അരൂർ: എസ്.ബി.​െഎയുടെ എഴുപുന്നയിലെ എ.ടി.എം തകർത്ത് പണം കവരാനുള്ള ശ്രമം വിഫലമായി. കഴിഞ്ഞ രാത്രിയായിരുന്നു സംഭവം. ആയുധം ഉപയോഗിച്ച്​ എ.ടി.എം മെഷീ​ൻെറ ഒരുഭാഗം തിക്കി അകത്താൻ ശ്രമിച്ചിട്ടുണ്ട്. ഗ്യാസ് കട്ടറുമായാണ് രണ്ടുപേർ കൗണ്ടറിൽ കയറിയതെന്ന്​ സി.സി ടി.വി ദൃശ്യത്തിൽ തെളിഞ്ഞു. മെഷീൻ അകത്താൻ ശ്രമിച്ചപ്പോൾ അലാറം മുഴങ്ങിയതിനാൽ ഇരുവരും കടന്നുകളഞ്ഞെന്നാണ്​ കരുതുന്നത്​. അരൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.