വെളിയനാട് എന്തും സംഭവിക്കാം

കുട്ടനാട്: ഒപ്പത്തിനൊപ്പം അല്ലെങ്കിൽ ഭരണം ആർക്കും കിട്ടാവുന്ന തരത്തിൽ തുല്യശക്തികളുടെ മത്സരമാകും വെളിയനാട് പഞ്ചായത്തിൽ ഇത്തവണയുണ്ടാകുക. എൻ.ഡി.എക്ക്​ കിട്ടുന്ന സീറ്റുകളും നിർണായകമായേക്കും. മുൻ കോൺഗ്രസ് അംഗമായ എം.പി. സജീവ് നിലവിൽ സി.പി.എം പിന്തുണയിലാണ് ഇവിടെ ഭരിക്കുന്നത്. അവിശ്വാസത്തിലൂടെയാണ് കോൺഗ്രസിന് ഭരണം നഷ്​ടമായത്. ഒന്ന് വീതം കോൺഗ്രസ്, കേരള കോൺഗ്രസ് അംഗങ്ങൾ യു.ഡി.എഫ് വിട്ടതോടെയാണ് എൽ.ഡി.എഫ് ഭരണം പിടിച്ചത്. വെളിയനാട്​ പഞ്ചായത്തിലെ ജനങ്ങളുടെ ദീർഘകാലത്തെ ആവശ്യമായിരുന്ന ഡേറ്റ ബാങ്ക് പ്രസിദ്ധീകരിച്ചു, ഐ.എസ്.ഒ സർട്ടിഫിക്കറ്റ് നേടി, ദേശീയ നിലവാരത്തിലുള്ള ആയുർവേദ ആശുപത്രി നിർമിച്ചു, ശുദ്ധജല വിതരണം മികവുറ്റതാക്കി, ഗ്രാമീണ തോടുകളുടെ ആഴം കൂട്ടി ജലനിർഗമനം സുഗമമാക്കി, തൊഴിലുറപ്പ്​ പദ്ധതിയിലൂടെ ധാരാളം തൊഴിൽ ദിനങ്ങൾ സൃഷ്​ടിച്ചു ഈ നേട്ടങ്ങൾ ഉയർത്തിക്കാട്ടിയാകും ഇത്തവണ വോട്ട് തേടുകയെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എം.പി. സജീവ് പറഞ്ഞു. അതേസമയം, ഭരണപക്ഷം ഒന്നും ചെയ്യാതെ പുകമറ സൃഷ്​ടിക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. തൊഴിലുറപ്പ് പദ്ധതി പരാജയമായിരുന്നു. 2019-20 പ്ലാൻ ഫണ്ട് വെട്ടിച്ചുരുക്കുന്ന സ്ഥിതിയുണ്ടായിട്ടും നടപടിയെടുത്തില്ല. ഇത് ഭരണസമിതിയുടെ വീഴ്ചയാണ്. റീബിൽഡിൽ ജീവനോപാധികൾക്കായി അനുവദിച്ച 65 ലക്ഷം രൂപ വകമാറ്റിയത് ഗുരുതര തെറ്റാണ്. ഗ്രാമീണ റോഡുകൾ ശോച്യാവസ്ഥയിൽ തുടരുന്നു. പ്രളയവുമായി ബന്ധപ്പെട്ട് റീബിൽഡ് വഴി വീട് നിർമിക്കുന്നവർക്ക് പണം കൃത്യസമയത്ത് ലഭ്യമാക്കാൻ ഭരണ സമിതി നടപടിയെടുത്തില്ല. നീർച്ചാലുകൾ എക്കൽ നിറഞ്ഞുകിടന്നിട്ടും ആഴംകൂട്ടിയിട്ടില്ല ഇതൊക്കെ ചോദ്യം ചെയ്യപ്പെടുമെന്ന് യു.ഡി.എഫ്. പാർലമൻെററി പാർട്ടി നേതാവ്‌ സാബു തോട്ടുങ്കൽ പറഞ്ഞു. ആകെ സീറ്റ് - 13 സി.പി.എം 5 കേരള കോൺഗ്രസ് 1 കോൺഗ്രസ് വിമതൻ 1 കോൺഗ്രസ് - 2 കേരള കോൺഗ്രസ് (ജോസഫ്) - 2 ബി.ജെ.പി- 2 -- ദീപു സുധാകരൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.