ജില്ല ആശുപത്രി കെട്ടിട നിർമാണോദ്​ഘാടനം

ചെങ്ങന്നൂര്‍: ജില്ല ആശുപത്രി അത്യാധുനിക നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതി​ൻെറ ഭാഗമായി നിർമിക്കുന്ന കെട്ടിടത്തി​ൻെറ നിർമാണോദ്​ഘാടനം മന്ത്രി കെ.കെ. ശൈലജ നിർവഹിച്ചു. സജി ചെറിയാന്‍ എം.എൽ.എ അധ്യക്ഷത വഹിച്ചു, കൊടിക്കുന്നില്‍ സുരേഷ് എം.പി, ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ജി. വേണുഗോപാൽ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ കെ.ടി. മാത്യു, ജില്ല പഞ്ചായത്ത് അംഗങ്ങളായ വി. വേണു, ജെബിൻ പി. വര്‍ഗീസ്, ജോജി ചെറിയാൻ, ജേക്കബ് ഉമ്മൻ, ചെങ്ങന്നൂര്‍ നഗരസഭ ചെയര്‍മാന്‍ കെ. ഷിബു രാജന്‍ എന്നിവർ പ​ങ്കെടുത്തു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത്​ പദ്ധതികള്‍ നാടിന്​ സമർപ്പിച്ചു ആലപ്പുഴ: അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി ജി. സുധാകരന്‍ നിർവഹിച്ചു. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിക്ക് കോവിഡ് രോഗികള്‍ക്ക്​ ഡയാലിസിസ് യൂനിറ്റ്​,ഘടകസ്ഥാപനങ്ങളായ പട്ടികജാതി വികസന ഓഫിസ്, ക്ഷീരവികസന ഓഫിസ്, ഐ.സി.ഡി.എസ് ഓഫിസ് എന്നിവ നവീകരണം, അഞ്ച്​ ഗ്രാമപഞ്ചായത്തിലും ശേഖരിക്കുന്ന പ്ലാസ്​റ്റിക് മാലിന്യം പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയില്‍ സംസ്‌കരിക്കുന്നതിന്​ പ്ലാസ്​റ്റിക് ബെയിലിങ്​ യൂനിറ്റ്​, ​പരമ്പരാഗത സംവിധാനമായ പെട്ടിയും പറയും ഉപയോഗിച്ച് ജലസേചനം നടത്തുന്നതിന്​ പകരമായി വിവിധ പാടശേഖരസമിതികൾക്ക്​ ആക്‌സിയല്‍ ​േഫ്ലാളോ പമ്പ്​ പദ്ധതി തുടങ്ങിയവയുടെ ഉദ്​ഘാടനമാണ്​ നടന്നത്​. ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ നടന്ന പരിപാടിയിൽ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ കെ.എം. ജുനൈദ് തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.