മണ്ണാറശാല ആയില്യം നാളെ; പരമ്പരാഗത ചടങ്ങുമാത്രം

ആലപ്പുഴ: കോവിഡ്​ പശ്ചാത്തലത്തിൽ മണ്ണാറശാല ശ്രീനാഗരാജ​ക്ഷേത്രത്തിലെ ആയില്യം ഞായറാഴ്​ച പരമ്പരാഗത ചടങ്ങ്​ മാത്രമായി നടത്തുമെന്ന്​ ക്ഷേത്രഭാരവാഹികൾ വാർത്തസ​േമ്മളനത്തിൽ അറിയിച്ചു. മുഖ്യപൂജാരിണി ഉമാദേവി അന്തർജനത്തി​ൻെറ അനാരോഗ്യത്താൽ ഇക്കുറി എഴുന്നള്ളത്തും വിശേഷാൽ പൂജകളും ഉണ്ടാകില്ല. മറ്റുപൂജകൾ കുടുംബക്കാരണവരുടെ നേതൃത്വത്തിൽ നടക്കും. പൂയം, ആയില്യം ദിവസങ്ങളിൽ തിരുവാഭരണം ചാർത്തി പൂജകൾ നടത്തും. മഹാദീപക്കാഴ്​ച, കലാപരിപാടികൾ എന്നിവയും ഒഴിവാക്കി. ക്ഷേത്രവളപ്പിൽ അമ്പതിലധികം ആളുകളെ അനുവദിക്കാത്ത സാഹചര്യത്തിൽ ആയില്യദർശനം മറ്റുദിവസങ്ങളിലേക്ക്​ മാറ്റിവെക്കണം. അന്നേദിവസം ഭവനങ്ങളിൽ ദീപം തെളിച്ച്​ പ്രാർഥിക്കണം. കോവിഡ്​ വ്യാപനം കണക്കിലെടുത്ത്​ വെള്ളിയാഴ്​ച മുതൽ തിങ്കളാഴ്​ച വരെ പൊതുദർശനം ഉണ്ടാകില്ല. വാർത്തസമ്മേനത്തിൽ ക്ഷേത്രഭാരവാഹികളായ എസ്​. നാഗദാസ്​, എൻ. ജയദേവൻ എന്നിവർ പ​െങ്കടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.