വഞ്ചനദിനം ആചരിച്ചു

ചേർത്തല: മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട്​ ജില്ലയിൽ 1384 കേന്ദ്രത്തിൽ യു.ഡി.എഫ് . ജില്ലതല ഉദ്ഘാടനം ചേർത്തലയിൽ ജില്ല ചെയർമാൻ സി.കെ. ഷാജിമോഹൻ നിർവഹിച്ചു. ചേർത്തല ടൗൺ സൗത്ത് മണ്ഡലം പ്രസിഡൻറ്​ സി.എസ്. പങ്കജാക്ഷൻ അധ്യക്ഷത വഹിച്ചു. ചാരുംമൂട്: പാലമേൽ മണ്ഡലം നൂറനാട് ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി ഡി.സി.സി അംഗം എ.എസ്. ഷാനവാസ് ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡൻറ് എസ്. രാജൻ അധ്യക്ഷത വഹിച്ചു. ഹരിപ്പാട്: യു.ഡി.എഫി​ൻെറ ആഭിമുഖ്യത്തിൽ നടത്തിയ വഞ്ചനദിനത്തി​ൻെറ ഭാഗമായി ചിങ്ങോലിയിൽ പ്രതിഷേധ സമരം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി വി. ഷുക്കൂർ ഉദ്ഘാടനം ചെയ്തു. പി.ജി. ശാന്തകുമാർ മുഖ്യപ്രഭാഷണം നടത്തി. ഓട്ടോ ടാക്സി വെള്ളക്കെട്ടിലേക്ക് മറിഞ്ഞു ഹരിപ്പാട്: ഓട്ടോ ടാക്സി വെള്ളക്കെട്ടിലേക്ക് മറിഞ്ഞു. ഡ്രൈവർ രക്ഷപ്പെട്ടു. ദേശീയപാതയിൽ താമല്ലാക്കൽ കെ.വി ജെട്ടി ജങ്​ഷന് സമീപം ഞായറാഴ്​ച വൈകീട്ട്​ മൂന്നിനായിരുന്നു അപകടം. കൊല്ലത്തുനിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ഓട്ടോ ടാക്സി പത്തടിയോളം താഴ്ചയിലേക്കാണ് മറിഞ്ഞത്. ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്ന് കരുതുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.