ആലപ്പുഴയിൽ ഇനി നീന്തൽക്കുളത്തിലും നീന്തിത്തുടിക്കാം

ആലപ്പുഴ: വർഷങ്ങളുടെ കാത്തിരിപ്പിന്​ വിരാമമിട്ട്​ നീന്തിത്തുടിക്കാൻ കുളം ഒരുങ്ങുന്നു. ആലപ്പുഴ ലൈറ്റ്​ ഹൗസിന്​ സമീപം പണിത രാജാകേശവദാസ്​ നീന്തൽക്കുളമാണ്​ നവീകരണം പൂർത്തിയാക്കി വീണ്ടും തുറക്കുന്നത്​. രാജ്യാന്തര നിലവാരത്തിൽ നവീകരിച്ച സ്വിമ്മിങ്​ പൂളിലെ വെള്ളത്തി​​ൻെറ ചോർച്ച തടയാൻ ജോയൻറ്​ ഫില്ലർ ജോലിയാണ്​ പുരോഗമിക്കുന്നത്​. 15 ദിവസത്തിനകം ഇത്​ പൂർത്തിയാകും. പിന്നെ ​വെള്ളംനിറച്ച്​ ട്രാക്കൊരുക്കി തുറക്കും. നാശത്തി​ൻെറ വക്കിലെത്തിയ നീന്തൽക്കുളം 2.6 കോടി മുടക്കിയാണ്​ നവീകരിക്കുന്നത്​. ആലപ്പുഴയിൽ ദേശീയ നീന്തൽ നടത്താൻ കഴിയുന്നരീതിയിൽ 50 മീറ്റർ നീളത്തിലും 25 മീറ്റർ വീതിയിലും വലിയ നീന്തൽക്കുളമാണ്​ നിർമിച്ചത്​. ​രാജ്യാന്തര നിലവാരത്തിൽ എട്ട്​ ട്രാക്കും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരിശീലനത്തിന്​​ നാലടിയിലും മുതിർന്നവർക്ക്​ 10 അടിയിലും​ പൂൾ ഒരുക്കിയിട്ടുണ്ട്​. ഇതിനൊപ്പം ജലശുദ്ധീകരണശാലയും 300 പേർക്ക്​ ഇരിക്കാവുന്ന ഗാലറിയും വിശ്രമമുറിയും ഉണ്ടാകും. നീന്തൽക്കുളത്തിൽ വെള്ളംനിറക്കാൻ തകഴി കരുമാടിയിലെ വാട്ടർ അതോറിറ്റിയിൽനിന്ന്​ 27ലക്ഷം ലിറ്റർ കുടിവെള്ളമാണ്​ എത്തിക്കുന്നത്​. എറണാകുളത്തുനിന്ന്​ വലിയ ടാങ്കർ ലോറിയിൽ വെള്ളം നിറക്കുന്നതിന്​​ ഏഴുലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്​. കേരളത്തിൽ ആലപ്പുഴക്കുപുറ​െമ തിരുവനന്തപുരത്തും തൃശൂരുമാണ്​ ഇത്തരം സൗകര്യമുള്ള സ്വിമ്മിങ്​ പൂൾ ഉള്ളത്​. കായികപ്രേമികളുടെ നിരന്തര ശ്രമത്തിനൊടുവിലാണ്​​ നവീകരണം പൂർത്തിയായതെന്ന്​ ജില്ല സ്​പോർട്​സ്​ കൗൺസിൽ പ്രസിഡൻറ്​ പി.ജെ. ജോസഫ്​ 'മാധ്യമ'ത്തോട്​ പറഞ്ഞു. പി.എസ്​. താജുദ്ദീൻ ചിത്രം: ​BT2 ബിമൽ തമ്പി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.