സർക്കാർ രാജിവെക്കണം -കേരള കോൺഗ്രസ്‌-ജേക്കബ്

തുറവൂർ: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറും കള്ളപ്പണ, ലഹരിമരുന്ന് കേസിൽ പാർട്ടി സെക്രട്ടറിയുടെ മകൻ ബിനീഷ് കൊടിയേരിയും അറസ്​റ്റിലായതോടെ പാർട്ടിയും സർക്കാറും പ്രതിക്കൂട്ടിലായ സാഹചര്യത്തിൽ ഇടതുസർക്കാർ രാജിവെക്കണമെന്ന്​ കേരള കോൺഗ്രസ്‌-ജേക്കബ് അരൂർ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ജോയി ചക്കുങ്കേരി അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി അഡ്വ. വിജയ്കുമാർ വാലയിൽ യോഗം ഉദ്ഘാടനം ചെയ്തു. ജോർജ് ജോസഫ് എഴുപുന്ന, ജോയി, സാൽബിൻ, ജിനു, കൃപാലിനി തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.