ആലപ്പുഴ ​ൈ​പതൃക പദ്ധതിയിൽ ഷൗക്കാർ മസ്​ജിദിന്​ പുതുഭാവം

ആലപ്പുഴ:കിഴക്കി​ൻെറ ​െവനീസി​ൻെറ ഗതകാല പ്രൗഢിയെ തിരിച്ച്​ പിടിക്കാനായി രൂപം കൊടുത്ത ആലപ്പുഴ ​ൈ​പതൃക പദ്ധതിയുടെ ഭാഗമായി നഗര മധ്യത്തിലെ ഷൗക്കാർ മസ്​ജിദിന്​ പുതുഭാവം. കോമേഴ്​സ്യൽ കനാൽ വടക്കേകര റോഡരികിലാണ്​ ഷൗക്കാർ മസ്​ജിദ്​.1850 ൽ ആധുനിക ആലപ്പുഴയുടെ ശിൽപി രാജാകേശവ ദാസ്​ അനുവദിച്ച സ്​ഥലത്താണ്​ പള്ളിപണിതത്​. ഗുജറാത്തിലെ പോർബന്ദറിൽ നിന്നും വന്ന ഹലായി മേമൻ സമുദായത്തി​ൻെറ ആരാധനാ കേന്ദ്രമാണിത്​. ഹലായി വിഭാഗത്തിൽ പെട്ടവർ ഇന്നും ആലപ്പുഴ നഗരത്തിൽ ​പ്രധാന വ്യാപാരികളാണ്​. തുർക്കിയിലെയും കിഴക്കൻ യൂറോപ്പിലെയും പുരാതന മസ്​ജിദുകളുമായി ഷൗക്കാർ മസ്​ജിനുള്ള സാമ്യമാണ്​ അതി​ൻെറ പ്രത്യേകത. ചിമ്മിനി മിന്നാരങ്ങളുള്ള മസ്​ജിദ്​ ഏറെ പ്രത്യേകതയുള്ള ഒരു വാസ്​തുവിദ്യ നിർമിതിയാണ്​. ധന മന്ത്രി ഡോ.ടി.എം.തോമസ്​ ഐസക്കി​ൻെറ പ്രത്യേക താൽപര്യ പ്രകാരം ആലപ്പുഴ പട്ടണത്തെ പുനരുജ്ജീവിപ്പിക്കാനും അതി​ൻെറ സുവർണകാലം വീണ്ടെടുക്കാനുമുള്ള സമഗ്രശ്രമം കഴിഞ്ഞ രണ്ട്​ വർഷമായി പുരോഗമിക്കുകയായിരുന്നു. സംസ്​ഥാന ടൂറിസം വകുപ്പി​ൻെറ നേതൃത്വത്തിൽ ആരംഭിച്ച പൈതൃക സംരക്ഷണ പദ്ധതി ആലപ്പുഴ കടൽ തീര​ത്തെ ബീച്ച്​ റോഡിൽ നിന്നാണ്​ ആരംഭിക്കുന്നത്​. 20 മ്യൂസിയങ്ങളും 11സ്​മാരകങ്ങളും അഞ്ച്​ പൊതുയിടങ്ങളുമാണ്​ പുനരുദ്ധാരണ നവീകരണ സംരക്ഷണ പ്രവർത്തനങ്ങൾ നടക്കുന്നത്​. കയർ-യാൺ-തുറമുഖ-ഗുജറാത്തി-ഗാന്ധി മ്യൂസിയം നവംബർ മൂന്നിന്​ മുഖ്യമന്ത്രി പിണറായി വിജയൻ​ ഉദ്​ഘാടനം ചെയ്യും​. കനാൽ നവീകരണ, മിയാവാക്കി വന പദ്ധതികളും പൈതൃക സംരക്ഷണ പദ്ധതിയുടെ ഭാഗമായി പുരോഗമിക്കുകയാണ്​. എം. ഹാജി അബ്​ദുൽ റഹിം (പ്രസി), അബ്​ദുൽ ജലീല്‍ (വൈസ് പ്രസി ), ഹാജി മുഹമ്മദ് യൂസഫ് സേട്ട് (ജന.സെക്ര ), അസ്​ലം കാട്ടു (ജോ.സെക്ര), സുല്‍ഫിക്കര്‍ മുഹമ്മദ് കുഞ്ഞ്‌ (ട്രഷ) എന്നിവരടങ്ങുന്ന ഭരണസമിതിയാണ്​ ഷൗക്കാർ മസ്​ജി​ൻെറ പ്രവർത്തനങ്ങൾക്ക്​ നേതൃത്വം നൽകുന്നത്​. കോതമംഗലം ആസ്ഥാനമായി പ്രവർത്തിക്കുന്ന പൊതുമരാമത്ത്​ കരാറുകാരായ കെ.ജെ. ജോസ്​ ആൻഡ്​​ കമ്പനിയാണ്​ മസ്​ജിദി​ൻെറ പുനരുദ്ധാരണ പ്രവർത്തനം നടത്തുന്നത്​. കെ.ജെ. ജോസും മകൻ ടോണി ജോസും നേരിട്ടാണ്​ കോവിഡ്​ കാലത്തും പുനരുദ്ധാരണം നിർവഹിക്കുന്നത്​. വി.ആർ.രാജമോഹൻ പടം ബി.ടി,3,4

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.