ആലപ്പുഴ റൈസ് പാര്‍ക്കിന് ഭരണാനുമതി

ആലപ്പുഴ: കാര്‍ഷിക മേഖലക്ക്​ കൈത്താങ്ങായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ആലപ്പുഴ സംയോജിത റൈസ് ടെക്‌നോളജി പാര്‍ക്ക് യാഥാര്‍ഥ്യത്തിലേക്ക്. പദ്ധതിക്ക്​ സര്‍ക്കാര്‍ ഭരണാനുമതി നല്‍കി. കുട്ടനാട് പാക്കേജി​ൻെറ ഭാഗമായി കിന്‍ഫ്രയുടെ നേതൃത്വത്തില്‍ തുടങ്ങുന്ന പാര്‍ക്കിന് 66.05 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നെല്‍കര്‍ഷകര്‍ക്കും അനുബന്ധ മേഖലയിലെ സംരംഭകര്‍ക്കും സഹായകമാകുന്ന വിപുലമായ പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. നെല്‍കൃഷി വ്യാപകമാക്കുകയും കര്‍ഷകര്‍ക്ക് കൂടുതല്‍ ആദായം ലഭ്യമാക്കുകയുമാണ് ലക്ഷ്യം. കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് സഹായകമാവുന്നതും പ്രാദേശിക വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്നതുമാണ് പദ്ധതി. നെല്ലി​ൻെറ സംസ്‌കരണം, മൂല്യവര്‍ധന എന്നിവക്ക്​ പാര്‍ക്കില്‍ പ്രത്യേക സംവിധാനം ഒരുക്കും. നെല്‍കൃഷിയും അരി ഉല്‍പാദനവും മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങളും സുസ്ഥിരമാക്കാനാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ റൈസ് ടെക്‌നോളജി പാര്‍ക്ക് എന്ന ആശയം സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്. പാലക്കാട്ടെ പ്രഥമ റൈസ് പാര്‍ക്കി​ൻെറ നിര്‍മാണം പുരോഗമിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.