കമ്മിറ്റി തീരുമാനം അവഗണിച്ച്​ പുന്നപ്ര തെക്ക് പഞ്ചായത്ത് പൂർണമായും പൂട്ടി

അമ്പലപ്പുഴ: പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പൂർണമായി അടച്ചുപൂട്ടിയത് പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനം അവഗണിച്ച്​. കോവിഡ് വ്യാപനം തടയുന്നതി​ൻെറ ഭാഗമായാണ് പഞ്ചായത്ത് രണ്ട് മേഖലകളായി തിരിച്ച് അടച്ചിട്ടത്. രോഗബാധിത മേഖലകളെ മൈക്രൊ കണ്ടെയ്​ൻമൻെറ് സോണുകളായി തിരിക്കാനാണ് എൽ.ഡി.എഫ് അംഗങ്ങൾ ഉൾപ്പെടെ മറ്റുള്ളവർ നിർദേശിച്ചത്. ഇതിനായി കൂടിയ കമ്മിറ്റിയിൽ പ്രസിഡൻറ് ഉൾപ്പെടെ മൂന്ന് അംഗങ്ങൾ മാത്രമാണ് പൂട്ടുന്നതിനെ അനുകൂലിച്ചത്. പിന്നീട് മോണിറ്ററിങ് കമ്മിറ്റി കൂടിയാണ് പൂർണമായി അടച്ചിടാൻ തീരുമാനിച്ചത്. ബുധനാഴ്ച കൂടിയ കമ്മിറ്റിയിൽ എടുത്ത തീരുമാനം തൊട്ടടുത്ത ദിവസംതന്നെ തിടുക്കത്തിൽ നടപ്പാക്കുകയായിരുന്നു. ഒന്ന് മുതൽ 17 വരെ വാർഡുകളിലായി 35 വഴികളാണ് അടച്ചത്. ഒരു വഴി അടക്കുന്നതിന് 750 രൂപ പ്രകാരം കരാർ നൽകുകയായിരുന്നു. കൂടാതെ വാർഡുകളിൽ അറിയിപ്പ് നടത്തുന്നതിനും ഫ്ലക്സുകൾ അച്ചടിക്കുന്നതിനും വേറെയും തുക ചെലവഴിച്ചാണ് മോണിറ്ററിങ് കമ്മിറ്റി തീരുമാനം നടപ്പാക്കിയത്. ഇതിൽ ഭൂരിപക്ഷം പഞ്ചായത്ത് അംഗങ്ങൾക്കും എതിർപ്പുണ്ട്. ശനിയാഴ്ച അടച്ച് പൂട്ടൽ പൂർത്തിയാക്കി പുന്നപ്ര മാർക്കറ്റ് ജങ്ഷനിൽനിന്ന്​ ഇരുഭാഗത്തേക്ക് ജനങ്ങളെ കടത്തിവിടാനുള്ള ക്രമീകരണവും ഒരുക്കി. ആദ്യ ദിവസം പൊതുജനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെങ്കിലും രാഷ്​ട്രീയ ഇടപെടൽ മൂലം ഞായറാഴ്ച ഉച്ചക്കുശേഷം നിയന്ത്രണങ്ങൾ ഒഴിവാക്കി. കോവിഡ്​ വ്യാപന നിയന്ത്രണങ്ങളുടെ പേരിൽ പ്രായോഗികമല്ലാത്ത കാര്യങ്ങൾ നടപ്പാക്കി പതിനായിരങ്ങളാണ് പഞ്ചായത്ത് ചെലവഴിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.