ജലജീവൻ മിഷൻ പദ്ധതിക്ക് തുടക്കം

കായംകുളം: മണ്ഡലത്തിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി ജലജീവൻ മിഷൻ പദ്ധതിക്ക് തുടക്കമായി. അച്ചൻകോവിലാറിലെ ജലം മാവേലിക്കര പ്രായിക്കരയിലെ പ്ലാൻറിൽ ശുദ്ധീകരിച്ച് എത്തിക്കുന്നതിന്​ 75.42 കോടിയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. കണ്ടല്ലൂരിൽ 869 കുടുംബങ്ങൾക്ക് പുതിയ കണക്​ഷൻ നൽകിയാണ് കുടിവെള്ളം എത്തിക്കുന്നത്. 1.15 കോടിയാണ് ഇതിനായി ചെലവഴിക്കുന്നത്. ഭരണിക്കാവിൽ 48.9 ലക്ഷം രൂപ ചെലവിൽ 134 കണക്​ഷനും കൃഷ്ണപുരത്ത് 1.4 കോടി ചെലവിൽ 1077 കണക്​ഷനും ചെട്ടികുളങ്ങരയിൽ 61 ലക്ഷം രൂപ ചെലവിൽ 188ഉം പത്തിയൂരിൽ 2.58 കോടി ചെലവിൽ 1800ഉം ദേവികുളങ്ങരയിൽ 1.34 കോടി രൂപ ചെലവഴിച്ച് 1010 കണക്​ഷനുമാണ് നൽകുന്നത്. കണ്ടല്ലൂർ 10ാം വാർഡിലെ കുടുംബത്തിന് ഒരു കുടം വെള്ളം കൈമാറി യു. പ്രതിഭ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എ.വി. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ആർ. ഷൈനി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷൈമോൾ നന്ദകുമാർ എന്നിവർ സംസാരിച്ചു. പൂച്ചാക്കൽ: ജലജീവൻ മിഷൻ പദ്ധതിയുടെ തൈക്കാട്ടുശേരി പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡൻറ് ശാന്തമ്മ പ്രകാശ് നിർവഹിച്ചു. വൈസ് പ്രസിഡൻറ് കെ.ആർ. പുഷ്കരൻ അധ്യക്ഷത വഹിച്ചു. പത്താംവാർഡിൽ ആയിരവെളി വേലപ്പ​ൻെറ വീട്ടിലാണ് ആദ്യ കണക്ഷൻ നൽകിയത്. APL jalajeevan കായംകുളം നിയോജക മണ്ഡലത്തിലെ ജലജീവൻ മിഷൻ പദ്ധതികളുടെ ഉദ്ഘാടനം കണ്ടല്ലൂരിൽ യു. പ്രതിഭ എം.എൽ.എ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.