എല്‍.ഡി.എഫ് സര്‍ക്കാര്‍ വിവസ്ത്രനായി നില്‍ക്കുന്നു -രമേശ് ചെന്നിത്തല

ഹരിപ്പാട്: എല്‍.ഡി.എഫ് സര്‍ക്കാര്‍ സർവമേഖലകളിലും അഴിമതിയില്‍ മുങ്ങി വിവസ്ത്രനായി നില്‍ക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഈ അഴിമതി സര്‍ക്കാറിലുള്ള അവിശ്വാസം രേഖപ്പെടുത്തും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വിശകലനം ചെയ്യുന്നതിനായി ഹരിപ്പാട് നോര്‍ത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കൂടിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻറ്​ കെ.കെ. രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം എം.എം. ബഷീര്‍, ഡി.സി.സി വൈസ്​ പ്രസിഡൻറുമാരായ എം.കെ. വിജയന്‍, ജോണ്‍ തോമസ്, എസ്. ദീപു, വിജയമ്മ പുന്നൂര്‍മഠം, എം. സജീവ് എന്നിവര്‍ സംസാരിച്ചു. സുവനീർ പ്രകാശനം ഹരിപ്പാട്: മുതുകുളം കലാവിലാസിനി വായനശാലയുടെ 50ാം വാർഷികത്തോടനുബന്ധിച്ച് സുവനീർ 'ഗ്രാമഭാരതി' പ്രകാശനം ചെയ്​തു. കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.എൻ.എൻ. നമ്പി നിർവഹിച്ചു. സുവനീർ എഡിറ്റർ സാം മുതുകുളം, പ്രസിഡൻറ്​ തോമസ് വർഗീസ്, സെക്രട്ടറി എസ്.കെ. പിള്ള, മിനി ജോർജ് എന്നിവർ സംസാരിച്ചു. ചിത്രം: AP72 Kalavilasini Vayanasala മുതുകുളം കലാവിലാസിനി വായനശാല വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ സുവനീർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.എൻ.എൻ. നമ്പി പ്രകാശനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.