കൗൺസിലർമാർക്കും ജീവനക്കാർക്കും കോവിഡ്​; നഗരസഭ ഓഫിസ്​ അടച്ചു

ചേര്‍ത്തല: നഗരസഭയില്‍ കൗണ്‍സിലര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമടക്കം 10 പേര്‍ക്ക്​ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ നഗരസഭ കാര്യാലയം അടച്ചു. മൂന്നു ദിവസംമുമ്പ് ചെയര്‍മാന്‍ വി.ടി. ജോസഫിനു രോഗം സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് പത്തുപേര്‍ക്കുകൂടി സ്ഥിരീകരിച്ചത്. മറ്റു ജീവനക്കാരും നിരീക്ഷണത്തിലായതോടെയാണ് 26 വരെ ഓഫിസ്​ അടച്ചിടാന്‍ തീരുമാനിച്ചത്. ബുധനാഴ്ച ടൗണില്‍ 55 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സമീപ പഞ്ചായത്തുകളിലും രോഗനിരക്ക് ഉയര്‍ന്നിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.