കേരള കോൺഗ്രസ് ധർണ നടത്തി

ആലപ്പുഴ: ആദായ നികുതിയുടെ പരിധിയിൽ വരാത്ത 60 വയസ്സ് കഴിഞ്ഞ എല്ലാവർക്കും 10,000 രൂപ പെൻഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (ജോസഫ്) വിവിധ കേന്ദ്രങ്ങളിൽ ധർണ നടത്തി. കിടങ്ങാംപറമ്പ്​ വാർഡിൽ നടത്തിയ സമരം കേരള വനിത കോൺഗ്രസ്-എം ജില്ല പ്രസിഡൻറ്​ ബീന റസാഖ്​​ നേതൃത്വം നൽകി. തഴക്കര വില്ലേജ് ഓഫിസ് പടിക്കൽ ജയിംസ്‌ ജോൺ വെട്ടിയാർ ഉദ്ഘാടനം ചെയ്​തു. മണ്ഡലം പ്രസിഡൻറ് ഡി. ജിബോയ് അധ്യക്ഷത വഹിച്ചു. രജു വഴുവാടി, സി. കൃഷ്ണപിള്ള, ജോൺ ജോർജ് വെട്ടിയാർ, കെ. മോനച്ചൻ എന്നിവർ സംസാരിച്ചു. ബി.ജെ.പി കൗൺസിലർ പാർട്ടി വിട്ടു ചേര്‍ത്തല: നഗരസഭയിലെ ബി.ജെ.പി കൗണ്‍സിലര്‍ ഡി. ജ്യോതിസ് പാര്‍ട്ടിയില്‍നിന്ന്​ രാജിവെക്കുന്നതായി അറിയിച്ച് കത്തു നൽകി. സീറ്റു വിഭജനത്തിലെ തര്‍ക്കങ്ങളാണ് രാജിക്കു പിന്നിലെങ്കിലും പാർട്ടിയിൽനിന്നുള്ള അവഗണനയാണ് കാരണമെന്നാണ് കത്തിൽ പറഞ്ഞിരിക്കുന്നത്​. പ്രാഥമിക അംഗത്വത്തില്‍നിന്നുള്‍പ്പെടെ രാജിവെക്കുകയാണെന്നും കത്തില്‍ പറയുന്നു. നഗരസഭയുടെ ചരിത്രത്തിലാദ്യമായാണ് ബി.ജെ.പി പ്രതിനിധി ഉപതെരഞ്ഞെടുപ്പിലൂടെ കൗൺസിലിലെത്തിയിരുന്നത്. 13ാം വാർഡ് കൗൺസിലറായ ജ്യോതിസി​ൻെറ രാജി തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിൽ പാർട്ടിക്ക് തലവേദനയാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.