പനിയുണ്ടോ, കോവിഡല്ലെന്ന്​ ഉറപ്പുവരുത്തണം

ലക്ഷണങ്ങളുണ്ടെങ്കിൽ റൂം ക്വാറൻറീനിൽ പ്രവേശിക്കുക ആലപ്പുഴ: ലക്ഷണങ്ങളില്ലാത്ത കോവിഡ് ബാധിതരെ അപേക്ഷിച്ച്, ലക്ഷണങ്ങളുള്ളവരില്‍നിന്ന്​ രോഗം പിടിപെടാൻ സാധ്യത കൂടുതലാണന്ന്​ ജില്ല മെഡിക്കൽ ഒാഫിസർ. ജലദോഷം, പനി, ദേഹവേദന, തൊണ്ടവേദന, ശ്വാസതടസ്സം, മണം അറിയാതിരിക്കുക, രുചിയില്ലായ്മ, വയറിളക്കം തുടങ്ങിയവയില്‍ ഏതലക്ഷണം അനുഭവപ്പെട്ടാലും പെട്ടെന്ന് റൂം ക്വാറൻറീന്‍ സ്വീകരിക്കണം. ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിച്ച് നിര്‍ദേശങ്ങള്‍ സ്വീകരിക്കുക. കോവിഡ് ബാധ തിരിച്ചറിയാന്‍ വൈകുന്നത് മറ്റുള്ളവരിലേക്ക് രോഗം വ്യാപിക്കാനിടയാക്കും. ചികിത്സക്ക്​ വിധേയനാകാന്‍ വൈകുന്നത് രോഗിയുടെ സ്ഥിതി വഷളാക്കാനുമിടയാക്കും. പനിയുടെ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞാല്‍ റൂം ക്വാറൻറീന്‍ സ്വീകരിക്കുകയും ആരോഗ്യപ്രവര്‍ത്തകരുടെ നിർദേശാനുസരണം ചികിത്സ ഉറപ്പാക്കുകയും വേണം. സ്വയം ചികിത്സ അപകടം ക്ഷണിച്ചുവരുത്തും. പഴയ കുറിപ്പടി ഉപയോഗിച്ച് മരുന്നുവാങ്ങുകയും ലക്ഷണങ്ങള്‍ പറഞ്ഞ് മരുന്നു വാങ്ങുന്നതും വലിയ അപകടമുണ്ടാക്കാമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) മുന്നറിയിപ്പ്​ നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.