കരുവാറ്റ ബാങ്ക് കവർച്ച: പ്രതികളെ കസ്​റ്റഡിയിൽ ലഭിക്കാൻ പൊലീസ് അപേക്ഷ നൽകി

ഹരിപ്പാട്: കരുവാറ്റ സഹകരണ ബാങ്ക് കവർച്ചക്കേസിലെ മുഖ്യപ്രതികളെ കസ്​റ്റഡിയിൽ ലഭിക്കുന്നതിന് പൊലീസ് കോടതിയിൽ അപേക്ഷ നൽകി. പ്രതികളായ തിരുവനന്തപുരം കാട്ടാക്കട കട്ടക്കോട് പാറക്കാണി മേക്കുംകരയിൽ ആൽബിൻ രാജ് (37), ഹരിപ്പാട് വാടകക്ക്​ താമസിക്കുന്ന ചെട്ടികുളങ്ങര കണ്ണമംഗലം കൈപ്പള്ളി വീട്ടിൽ ഷൈബു (അപ്പുണ്ണി -39), കാട്ടാക്കട മേലെ പ്ലാവിടവീട്ടിൽ ഷിബു (43) എന്നിവരെ കൂടുതൽ തെളിവെടുപ്പിനായി 10 ദിവസത്തേക്ക്​ വിട്ടുകിട്ടണമെന്ന്​ ആവശ്യപ്പെട്ടാണ് ഹരിപ്പാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (2) യിലാണ് അപേക്ഷ നൽകിയത്. ഇവർ മാവേലിക്കര സബ് ജയിലിൽ റിമാൻഡിലാണ്. അപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.