അശോകൻ ആലപ്പുഴക്ക്​ അഭിനന്ദനപ്രവാഹം

അമ്പലപ്പുഴ: വസ്ത്രാലങ്കാര രംഗത്തെ അവാർഡ് ജേതാവിന് അഭിനന്ദന പ്രവാഹം. 'കെഞ്ചീര' സിനിമയിലെ വസ്ത്രാലങ്കാരത്തിന് സംസ്ഥാന സർക്കാർ അവാർഡ് നേടിയ പുന്നപ്ര വടക്ക് പഞ്ചായത്ത് പറവൂർ വട്ടക്കാട് വീട്ടിൽ അശോകൻ ആലപ്പുഴക്കാണ് അഭിനന്ദനവും ആദരവുമായി നിരവധിപേർ എത്തിയത്. കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. രാജേന്ദ്രൻ, പുന്നപ്ര വടക്ക് മേഖല സെക്രട്ടറി ബി. ശ്രീകുമാർ, പ്രസിഡൻറ് സി. സുദർശനൻ, പുന്നപ്ര സൗത്ത് മേഖല സെക്രട്ടറി സുനിൽകുമാർ എന്നിവർ വീട്ടിലെത്തി അശോകനെ ആദരിച്ചു. എറണാകുളം തേവര കോളജിലെ എസ്.എഫ്.ഐ പ്രവർത്തകരായ വിദ്യാർഥിക്കൂട്ടവും ആദരവ്​ നൽകി. സിനിമ, സീരിയൽ നാടക രംഗത്തുളള നിരവധിപേർ അശോകനെ ഫോണിൽ അഭിനന്ദനമറിയിച്ചു. പാചകവാതക ട്രക്കിൽനിന്ന്​ തീയും പുകയും ചെങ്ങന്നൂർ: എം.സി റോഡിൽ ബുധനാഴ്ച വൈകീട്ട് നാലോടെ പാചകവാതകവുമായി വന്ന ട്രക്കിൽ തീയും പുകയും ഉയർന്നത് പരിഭ്രാന്തിയുണ്ടാക്കി. മുളക്കുഴ ജങ്​ഷനിലാണ് സംഭവം. എറണാകുളത്തുനിന്ന്​ തിരുവനന്തപുരത്തേക്ക് പോയ ട്രക്കി​ൻെറ കാബിനിലാണ് തീയും പുകയും ഉയർന്നത്. കാബിൻ ഭാഗത്തുനിന്ന് ശബ്​ദത്തോടുകൂടി തീയും പുകയും ഉയരുന്നതുകണ്ട് പെട്ടെന്ന് വണ്ടി നിർത്തി ഡ്രൈവറും സഹായിയും പുറത്തിറങ്ങി. ചെങ്ങന്നൂരിൽനിന്ന്​ അസി. അഗ്​നിരക്ഷ ഓഫിസർ എം.കെ. ശംഭു നമ്പൂതിരി, അഗ്​നിരക്ഷ ഓഫിസർ മോഹനൻ, ലീഡിങ്​ അഗ്​നിരക്ഷ ഓഫിസർമാരായ എം.കെ. സുജിൻ, ലാൽകുമാർ, രാജു എന്നിവരുടെ നേതൃത്വത്തിൽ രണ്ട് യൂനിറ്റ് എത്തിയാണ് തീയണച്ചത്. ഗ്യാസ് സിലിണ്ടർ ഇരിക്കുന്ന ഭാഗത്തേക്ക് തീ പടരാതെ നിയന്ത്രണ വിധേയമാക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. ചെങ്ങന്നൂർ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും സ്ഥലത്തെത്തിയിരുന്നു. ഷോട്ടസർക്യൂട്ടി​ൻെറ ലക്ഷണങ്ങൾ പരിശോധനയിൽ കാണാൻ സാധിച്ചില്ല. റേഡിയേറ്ററിൽ വെള്ളമില്ലാതെ എൻജിൻ അമിതമായി ചൂടായതുകാരണം തീപിടിച്ചതാവാമെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. സിലിണ്ടർ മറ്റൊരു വാഹനത്തിലേക്ക്​ മാറ്റിയശേഷം പിന്നീട് തിരുവനന്തപുരത്തേക്ക്​ കൊണ്ടുപോയി. apl THEEYUM PUKAYUM 1, 2 പാചകവാതകവുമായി വന്ന ട്രക്കിൽ തീയും പുകയും ഉയർന്നത് ചെങ്ങന്നൂർ അഗ്​നിരക്ഷാസേനയെത്തി നിയന്ത്രിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.