എ.സി റോഡ് നവീകരണം ഇന്ന്​ തുടങ്ങ​ും

ആലപ്പുഴ: പ്രളയത്തെ അതിജീവിക്കാവുന്ന രീതിയില്‍ പുനര്‍നിര്‍മിക്കുന്ന ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ്​ നിര്‍മാണോദ്ഘാടനം തിങ്കളാഴ്​ച രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. കൈതവന ജങ്​ഷനില്‍ നടക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത് -രജിസ്‌ട്രേഷന്‍ മന്ത്രി ജി. സുധാകരന്‍ അധ്യക്ഷതവഹിക്കും. ചടങ്ങില്‍ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് വിശിഷ്​ടാതിഥിയാകും. എം.പിമാരായ എ.എം. ആരിഫ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ മുഖ്യസാന്നിധ്യം വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ജി. വേണുഗോപാല്‍, പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിങ്​, ആലപ്പുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ ഇല്ലിക്കല്‍ കുഞ്ഞുമോന്‍, ചങ്ങനാശ്ശേരി മുനിസിപ്പല്‍ ചെയര്‍മാന്‍ സാജന്‍ ഫ്രാന്‍സിസ്, പൊതുമരാമത്ത് നിരത്ത്​ വിഭാഗം ചീഫ് എൻജിനീയര്‍ അജിത് രാമചന്ദ്രന്‍, കെ.എസ്.ടി.പി ചീഫ് എൻജിനീയര്‍ ഡാര്‍ലീന്‍ കാര്‍മലീറ്റ ഡിക്രൂസ്, പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം ചീഫ് എൻജിനീയര്‍ എസ്. മനോമോഹന്‍, പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സി. എൻജിനീയര്‍ ബി.വിനു എന്നിവര്‍ സന്നിഹിതരാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.