മാലിന്യപ്ലാൻറ് സ്ഥാപിക്കുന്നതായി പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു -ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്

മാന്നാർ: മാലിന്യസംസ്കരണത്തി​ന്​ എയ്റോബിക് കമ്പോസ്​റ്റ് പിറ്റ് യൂനിറ്റ് സ്ഥാപിക്കുന്നത് വിഷയത്തിൽ സമവായം ഉണ്ടായശേഷം മാത്രമായിരിക്കുമെന്ന് പ്രസിഡൻറ് പ്രമോദ് കണ്ണാടിശ്ശേരിൽ. ഇതുസംബന്ധിച്ച് വിവിധ രാഷ്​ട്രീയ സാമൂഹിക സാംസ്കാരിക സംഘടനകൾ പ്രദേശവാസികളായ ജനങ്ങൾ എന്നിവരെ യൂനിറ്റ് സ്ഥാപിക്കുന്നതുമൂലം ഒരു ദോഷവശവുമില്ലെന്ന് ബോധ്യപ്പെടുത്തി മാത്രമേ സ്ഥാപിക്കൂ. കുട്ടമ്പേരൂർ മുട്ടേൽ മൃഗാശുപത്രി പരിസരത്ത് അടക്കം നടത്തിവരുന്ന പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ നിർദേശിച്ചു. പഞ്ചായത്ത് ഓഫിസ് അടക്കം വിവിധ ഓഫിസ് പ്രവർത്തിക്കുന്ന സ്ഥലങ്ങളിൽ ഫുഡ് വേസ്​റ്റ് നിർമാർജനം ചെയ്യാൻ സൗകര്യം ഇല്ലാത്തത് പരിഗണിച്ചാണ് വിവിധസ്ഥലങ്ങളിൽ യൂനിറ്റ് സ്ഥാപിക്കാൻ പദ്ധതിയിട്ടത്. വീടുകളിൽനിന്നോ സ്ഥാപനങ്ങളിൽനിന്നോ ജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നില്ല. കഴുകി തരംതിരിച്ച്​ വൃത്തിയായി സൂക്ഷിക്കുന്ന പ്ലാസ്​റ്റിക് ശേഖരിച്ച്​ കെട്ടുകളാക്കി സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള എം.സി.എഫ് (മെറ്റീരിയൽ കലക്​ഷൻ ഫെസിലിറ്റി സൻെറർ) ആരംഭിക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിച്ചുവരുന്നു. ഇതുസംബന്ധിച്ച് വീടുകളിലും സ്ഥാപനങ്ങളിലും അവബോധം സൃഷ്​ടിക്കാനും ഇതി​ൻെറ ഭാഗമായി പ്ലാസ്​റ്റിക് ശേഖരിക്കാനുമുള്ള പ്രവർത്തനങ്ങൾ ഹരിതകർമസേനയുടെ നേതൃത്വത്തിൽ നടത്തിവരുന്നു. ജനങ്ങളെ ദോഷകരമായി ബാധിക്കുന്ന പദ്ധതി പഞ്ചായത്ത് ഭരണസമിതി നടപ്പാക്കില്ലെന്നും പ്രസിഡൻറ് കൂട്ടിച്ചേർത്തു. ഫലവൃക്ഷ തൈകൾ നശിപ്പിച്ചു ബുധനൂർ: പരിസ്ഥിതി സംരക്ഷണഫോറം വേണാട് ഘടകം ജൂൺ അഞ്ചിന് ബുധനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് നട്ട നൂറിൽപരം ഫലവൃക്ഷ തൈകൾ സാമൂഹികവിരുദ്ധർ നശിപ്പിച്ചു. ഈ ഹീനമായ പ്രവൃത്തി ചെയ്തവരെ ഉടൻ അറസ്​റ്റ്​ ചെയ്യണമെന്ന് ഫോറം പ്രസിഡൻറ് എസ്. രാധാകൃഷ്ണൻ നായർ ആവശ്യപ്പെട്ടു. പി.ജെ. നാഗേഷ് കുമാർ, തോമസ് ജോൺ, ബിജു നെടിയപ്പള്ളിൽ, കെ.ആർ. മോഹനൻ, ഹരി പാണുവേലി, ശ്രീകുമാർ ചെറുതിട്ട എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.