ജലജീവൻ പദ്ധതി ജനങ്ങൾക്ക്​ ആശ്വാസമാകും

അമ്പലപ്പുഴ: അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ പുന്നപ്ര തെക്ക്, പുന്നപ്ര വടക്ക്, അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്, പുറക്കാട് പഞ്ചായത്തുകൾക്ക് ജലജീവൻ പദ്ധതിയുടെ പ്രയോജനം ലഭ്യമാവും. അമ്പലപ്പുഴ നിയോജക മണ്ഡലത്തിലാകെ 49,237 വീടുകളാണുള്ളത്. ഇതിൽ 21,065 വീടുകൾക്ക് നിലവിൽ വാട്ടർ കണക്​ഷൻ ഉണ്ട്. ബാക്കിയുള്ള 28,172 വീടുകളിൽ 2021ൽതന്നെ കണക്​ഷൻ നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. അമ്പലപ്പുഴ നോർത്ത് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ജില്ല പഞ്ചായത്ത്‌ പ്രസിഡൻറ്​ ജി. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത്‌ അംഗം എ.ആർ. കണ്ണൻ, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡൻറ്​ രമാദേവി, വാട്ടർ അതോറിറ്റി എക്‌സിക്യൂട്ടിവ് എൻജിനീയർ എ. ഷീജ, ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ആലപ്പുഴ മണ്ഡലതല ഉദ്ഘാടനം ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് നിർവഹിച്ചു. എല്ലാ വീട്ടിലും സുരക്ഷിതരീതിയിൽ കുടിവെള്ളം എത്തിക്കാൻ ജല ജീവൻ മിഷനിലൂടെ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. ചടങ്ങിൽ എ.എം. ആരിഫ് എം.പി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ജുനൈനത്ത്, മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ്​ എം.എസ്. സന്തോഷ്‌, വൈസ് പ്രസിഡൻറ്​ മഞ്ജു രതികുമാർ, ക്ഷേമകാര്യ സ്ഥിരം സമിതി അംഗം ടി.വി. ലേഖ, ജലവിഭവ വകുപ്പ് അസിസ്​റ്റൻറ്​ എക്സിക്യൂട്ടിവ് എൻജിനീയർ സുനിൽ കുമാർ, പഞ്ചായത്ത് അംഗങ്ങൾ, രാഷ്​ട്രീയപ്രമുഖർ തുടങ്ങിയവർ സന്നിഹിതരായി. ചേർത്തല മണ്ഡലതല ഉദ്ഘാടനം മന്ത്രി പി. തിലോത്തമൻ നിർവഹിച്ചു. ജലജീവൻ മിഷൻ പദ്ധതി നടപ്പാക്കുന്നതോടെ ചേർത്തല നിവാസികളുടെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമാകുമെന്ന് മന്ത്രി പറഞ്ഞു. തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ രേഷ്മ രംഗനാഥൻ അധ്യക്ഷത വഹിച്ചു. തണ്ണീർമുക്കം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്​ പി.എസ്. ജ്യോതിസ്, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സൻ സുധര്‍മ സന്തോഷ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ രമമദനന്‍, ബിനിത മനോജ്, കെ.ജെ. സെബാസ്​റ്റ്യൻ, സനില്‍നാഥ്, സാനു സുധീന്ദ്രന്‍, രമേശ് ബാബു, ജലവിഭവ വകുപ്പ് സൂപ്രണ്ടിങ് എൻജിനീയർ വി.കെ. പ്രകാശൻ, അസിസ്​റ്റൻറ്​ എക്സിക്യൂട്ടിവ് എൻജിനീയർ പി.ആർ. മനീഷ്, അസിസ്​റ്റൻറ് എൻജിനീയർ പി.കെ. ശശി തുടങ്ങിയവർ പങ്കെടുത്തു. കണ്ടല്ലൂർ പഞ്ചായത്തിൽ നടന്ന ചടങ്ങിൽ കായംകുളം എം.എൽ.എ യു. പ്രതിഭ അധ്യക്ഷത വഹിച്ചു. കണ്ടല്ലൂർ ഗ്രാമപഞ്ചായത്തിൽ ഈ വർഷം 869 കുടുംബങ്ങൾക്കാണ് പദ്ധതി പ്രകാരം പൈപ്പ് ലൈൻ കണക്​ഷൻ ലഭ്യമാക്കുക. അച്ഛൻകോവിലാറ്റിൽനിന്ന്​ ശുദ്ധീകരണ പ്ലാൻറിലെത്തിച്ച്​ ശുദ്ധീകരിക്കുന്ന വെള്ളം പൈപ്പ് ലൈൻ വഴിയാണ് വിതരണം ചെയ്യുക. കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എ.വി. രഞ്ജിത്ത്, പഞ്ചായത്ത് ഉദ്യോഗസ്ഥർ, മറ്റു ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.