കരനെൽകൃഷി വിളവെടുപ്പ് തുടങ്ങി

അരൂർ: അരൂർ, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട് പഞ്ചായത്തുകളിലെ 10 ഏക്കറിലധികം സ്ഥലത്ത്​ നടത്തിയ കര നെൽകൃഷിയുടെ വിളവെടുപ്പ് തുടങ്ങി. കരനെൽ കൃഷി പലയിടത്തും വൻ വിജയമായിരുന്നു. കനത്ത മഴയിൽ പച്ചക്കറി കൃഷിയെല്ലാം നശിച്ചെങ്കിലും കര നെൽകൃഷി ഒരു വിധം പിടിച്ചു നിന്നു. നെൽകൃഷിയിടത്തിൽ കെട്ടിനിന്ന വെള്ളം തോടുകീറി ഒഴുക്കി ക്കളഞ്ഞു. ഉമ, ജയ വിത്തുകളാണ്​ വിതച്ചത്. വിളഞ്ഞുപാകമായ നെൽച്ചെടികൾക്കു അധികം ഉയരമില്ലാത്തതിനാൽ വിളവെടുക്കാനും എളുപ്പം. കൃഷി ഭവനുകളുടെ സഹായത്തോടെയാണ് കരനെൽകൃഷി നടത്തിയത്. മേഖലയിലെ 5000 ഏക്കറിനുമേൽ വരുന്ന കരിനിലങ്ങളിൽ ഒരിടത്തും നെൽകൃഷിയില്ല. ആറുമാസം മത്സ്യകൃഷി നടത്തിയ ശേഷം കരിനിലങ്ങൾ വെള്ളക്കെട്ടായി കിടക്കുകയാണ്. മത്സ്യകൃഷി കഴിയുമ്പോൾ വെള്ളം വറ്റിച്ച് നെൽകൃഷി നടത്തണമെന്ന സർക്കാർ നിർദേശം ആരും പാലിക്കാറില്ല. എന്നാൽ, ചില കർഷക സംഘങ്ങൾ നെൽകൃഷിയുടെ പേരു പറഞ്ഞ് സബ്സിഡിയും മറ്റും തട്ടിയെടുക്കുന്നതായും ആരോപണമുണ്ട്. ഹാഥറസ്​: മെഴുകുതിരി തെളിച്ച്​ പ്രതിഷേധിച്ചു അരൂർ: ഹാഥറസ്​ സംഭവത്തിൽ പ്രതിഷേധിച്ച് പറയകാട് തേർട്ടീൻ ബ്രദേഴ്സ് മെഴുകുതിരി തെളിച്ചു. ദിലീപ് കണ്ണാടൻ ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.