പരാതി നൽകിയതിന് കള്ളക്കേസ്: ഡിവൈ.എസ്.പി അന്വേഷിക്കണമെന്ന്​ മനുഷ്യാവകാശ കമീഷൻ

ആലപ്പുഴ: കെ.എസ്.യു പ്രവർത്തകർക്കെതിരെ നടന്ന ലാത്തിച്ചാർജുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ മനുഷ്യാവകാശ കമീഷനിൽ പരാതി നൽകിയതി​ൻെറ വൈരാഗ്യത്തിൽ കള്ളക്കേസിൽ പ്രതിയാക്കിയെന്ന കെ.പി.സി.സി ജനറൽ സെക്രട്ടറിയുടെ പരാതി ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ജില്ല പൊലീസ് മേധാവിക്കാണ് കമീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ഉത്തരവ് നൽകിയത്. മൂന്നാഴ്ചക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. കേസ് രജിസ്​റ്റർ ചെയ്ത വള്ളികുന്നം സ്​റ്റേഷനിലെ ഉദ്യോഗസ്ഥനായ അൻവർ സാദത്ത് ത​ൻെറ വിശദീകരണം 15 ദിവസത്തിനകം ഹാജരാക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു. കെ.പി.സി.സി ജനറൽ സെക്രട്ടറി ജോൺസൻ എബ്രഹാം സമർപ്പിച്ച പരാതിയിലാണ് നടപടി. ആലപ്പുഴയിൽ സെപ്റ്റംബർ 18ന് നടന്ന ലാത്തിച്ചാർജിനെതിരെയാണ് പരാതി സമർപ്പിച്ചത്. ഇതി​ൻെറ വൈരാഗ്യത്തിൽ സെപ്റ്റംബർ 18ന് കറ്റാനം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സത്യഗ്രഹം ഉദ്ഘാടനം ചെയ്തതി​ൻെറ പേരിലാണ് തനിക്കെതിരെ വള്ളികുന്നം പൊലീസ് കേസെടുത്തതെന്ന് പരാതിയിൽ പറയുന്നു. വൈദ്യുതി മുടങ്ങും ആലപ്പുഴ: തിരുവമ്പാടി വൈദ്യുതി സെക്​ഷൻ പരിധിയിൽ പനപ്പറമ്പ്​, ഡബ്ല്യു ആൻഡ്​ സി, ബീച്ച്​ റിസോർട്ട്​ എന്നിവിടങ്ങളിൽ വ്യാഴാഴ്​ച രാവിലെ ഒമ്പതുമുതൽ വൈകീട്ട്​ അഞ്ചുവരെ വൈദ്യുതി മുടങ്ങും. അമ്പലപ്പുഴ: സെക്​ഷൻ പരിധിയിൽ പള്ളിക്കുന്ന്​, സിസ്​കോ, കുഞ്ചൻ സ്​മാരകം എന്നിവിടങ്ങളിൽ വ്യാഴാഴ്​ച രാവിലെ ഒമ്പതുമുതൽ വൈകീട്ട്​ അഞ്ചുവരെ വൈദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.