പരീക്ഷണ കടമ്പ കടന്ന് മാളവികയുടെ എ പ്ലസ് വിജയം

ചേര്‍ത്തല: കഴിഞ്ഞുപോയ പരീക്ഷകൾ അതേ തിളക്കത്തോടെ തിരിച്ചുപിടിച്ച്​ മാളവിക നേടിയത് എ പ്ലസ് വിജയം. എസ്.എസ്.എല്‍.സി പരീക്ഷയില്‍ എഴുതാന്‍ കഴിയാത്ത വിഷയങ്ങള്‍ സേ പരീക്ഷയിലൂടെ എഴുതിയാണ് വയലാര്‍ പഞ്ചായത്ത് ഏഴാം വാര്‍ഡ് ഈരക്കരിയില്‍ മുരുകദാസി​ൻെറ മകള്‍ മാളവിക എ പ്ലസ് തിളക്കമായത്. പരീക്ഷദിനങ്ങളില്‍ ഡെങ്കിപ്പനി ലക്ഷണം കണ്ടതോടെയാണ് മാളവികയും അച്ഛനും ആശുപത്രിയിലായത്. കെമിസ്ട്രി, ഫിസിക്‌സ്, കണക്ക് പരീക്ഷകളാണ് നഷ്​ടമായത്. ഫലം വന്നപ്പോള്‍ എഴുതിയ പരീക്ഷകളിലെല്ലാം ഉയര്‍ന്ന ശതമാനം നേടാനായിരുന്നു. സേ പരീക്ഷ ഫലമെത്തിയപ്പോള്‍ നഷ്​ട​പ്പെട്ട മൂന്നിലും എ പ്ലസ് തിളക്കം. അതോടെ എല്ലാ വിഷയത്തിനും മാളവികക്ക് എ പ്ലസ് ലഭിച്ചു. ചേര്‍ത്തല സൻെറ്​ മേരീസ് സ്‌കൂള്‍ വിദ്യാർഥിനിയാണ്. ചിത്രം: AP64 Malavika മാളവിക

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.