ഞാവൽ മരത്തി​െൻറ പിറന്നാൾ

ഞാവൽ മരത്തി​ൻെറ പിറന്നാൾ അരൂർ: കവി പാബ്ലോ നെരുദയുടെയും അഴീക്കോടൻ രാഘവ​ൻെറയും സ്മരണക്ക്​ അരൂർ ബൈപാസ് കവലയിൽ നട്ടുപിടിപ്പിച്ച ഞാവൽ മരത്തി​ൻെറ ആറാം പിറന്നാൾ ആഘോഷിച്ചു. അരൂരിലെ സൗഹൃദ കൂട്ടായ്മയും പുരോഗമന കലാസാഹിത്യ സംഘം പ്രവർത്തകരും ചേർന്നാണ് മരച്ചുവട്ടിൽ പാട്ടും കവിതയും കഥപറച്ചിലുമായി ഒത്തുകൂടിയത്. എസ്. സലാവുദ്ദീൻ, കൃഷ്ണപ്രിയ, ഡോ. ശിവദാമ്പിള്ള, എഴുപുന്ന സുരേന്ദ്രൻ, കവിത കണ്ണൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.