പി.ഡി.പി പ്രതിഷേധിച്ചു

ആലപ്പുഴ: കേന്ദ്ര കാർഷിക ബിൽ കർഷ​കരോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന്​ പി.ഡി.പി ജില്ല പ്രസിഡൻറ്​ എൻ. അനിൽകുമാർ. കുട്ടനാട്ടിൽ കർഷകർക്കൊപ്പം നടത്തിയ സമരം അനിൽകുമാർ ഉദ്​ഘാടനം ചെയ്​തു. അൻസാരി ആലപ്പുഴ, ഷമീർ കലവൂർ, അബ്​ദുൽ സലാം, ഷാനവാസ്​ മുല്ലാത്ത്​, ഗഫൂർ കോയാമോൻ, ഹരിപ്പാട്​ റഷീദ്​, ഷറഫുദ്ദീൻ, റഷീദ്​, ഫൈസൽ, ഷബീർ അക്​ബർ, സീഷാൻ, മുജീബ്​, ഹാരിസ്​ കോയാക്കുട്ടി തുടങ്ങിയവർ സംസാരിച്ചു. കലക്​ടറേറ്റ് മാർച്ച് ആലപ്പുഴ: തീവ്രവാദികൾക്ക് ഫണ്ട് ശേഖരിക്കാൻ വഴിയൊരുക്കുന്നത്​ പിണറായിയും കൂട്ടരുമാണെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് എം.വി. ഗോപകുമാർ പറഞ്ഞു. ഒ.ബി.സി മോർച്ച ജില്ല കമ്മിറ്റി നടത്തിയ കലക്​ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒ.ബി.സി മോർച്ച ജില്ല പ്രസിഡൻറ് കെ. പ്രദീപ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സതീഷ് ടി. പത്മനാഭൻ മുഖ്യപ്രഭാഷണം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.