ഫ്രീഡം റൺ സമാപിച്ചു

അമ്പലപ്പുഴ: കോവിഡിനെ പ്രതിരോധിക്കാൻ കായിക അഭ്യാസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പുന്നപ്ര കാർമൽ പോളിടെക്നിക് കോളജ് ഒരാഴ്​ചയായി നടത്തിവന്ന ഫിറ്റ് ഇന്ത്യ . അധ്യാപകരും ജീവനക്കാരും വിദ്യാർഥികളും അടക്കം 70 പേർ പങ്കെടുത്തു. രാവിലെ വീടുകളിൽനിന്ന്​ ആരംഭിക്കുന്ന കായിക പ്രകടനങ്ങൾ പ്രത്യേകം ​തയാറാക്കിയ മൊബൈൽ ആപ്പിലൂടെ വിജയികളെ തെരഞ്ഞെടുക്കും. കായിക അധ്യാപകനായ ജെയ്ക് ജോസഫി​ൻെറ നേതൃത്വത്തിലാണ് ഫ്രീഡം റണ്ണിനു തുടക്കമായത്. പോളിടെക്നിക് ചെയർമാൻ ഫാ. മാത്യു അറേക്കളം ഉദ്ഘാടനം ചെയ്​തു. പ്രിൻസിപ്പൽ ഫാ. കുഞ്ഞുമോൻ ജോബ് വഞ്ചിക്കൽ ഫ്ലാഗ് ഓഫ് ചെയ്തു. സെൽഫ്​ ഫിനാൻസ് കോഓഡിനേറ്റർ ഫാ. ജയിംസ്, ബർസാർ ഫാ. സജി, ഇലക്ട്രിക്കൽ വിഭാഗം മേധാവി ഫാ. ജോസ്കുട്ടി, അധ്യാപകൻ ഫാ. ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു. കായിക പ്രകടനത്തിനു​ കൂടുതൽ സമയം ചെലവഴിച്ചവർക്കായി പാരിതോഷികം നൽകുമെന്ന് ഫാ. മാത്യു അറേക്കുളം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.