കണ്ടെയ്​ൻമെൻറ് സോണിൽ അതിക്രമം; ഒരാൾ അറസ്​റ്റിൽ

കണ്ടെയ്​ൻമൻെറ് സോണിൽ അതിക്രമം; ഒരാൾ അറസ്​റ്റിൽ മാന്നാർ: കണ്ടെയ്​ൻമൻെറ് സോണിൽ ബാരിക്കേഡുകൾ തകർക്കുകയും തടയാൻ ശ്രമിച്ച ​െപാലീസുകാരെ അസഭ്യം പറയുകയും ചെയ്ത കേസിൽ ഒരാൾ അറസ്​റ്റിൽ. കുരട്ടിശ്ശേരി പുത്തൻപുരയിൽ സാബുവാണ് അറസ്​റ്റിലായത്. രണ്ടുപേർ ഒളിവിലാണ്. മാന്നാർ പാവുക്കര മൂന്നാം വാർഡിൽ മുല്ലശ്ശേരി കടവിലേക്കുള്ള കവാടത്തിൽ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകളാണ്​ തകർത്തത്​. ചെങ്ങന്നൂർ ജുഡീഷ്യൽ ഫസ്​റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തു. apl PUTHANPURAYIL SAABU തൃക്കുന്നപ്പുഴയിൽ ഇന്ന്​ വ്യാപാരി ഹർത്താൽ തൃക്കുന്നപ്പുഴ: ജങ്ഷന് സമീപം മോഡേൺ കർട്ടൺ സൻെറർ എന്ന സ്ഥാപനം നടത്തുന്ന ബഷീറിനെ കടയിൽ കയറി യുവാവ് അകാരണമായി മർദിക്കുകയും സാധനങ്ങൾക്ക് നാശനഷ്​ടം വരുത്തുകയും ചെയ്തതിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി വ്യാഴാഴ്ച രാവിലെ 11 വരെ കടകളടച്ച് ഹർത്താൽ ആചരിക്കും. കുറ്റക്കാർക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.