രാഷ്​ട്രീയ വിവാദത്തിൽ ഖുര്‍ആനിനെ കരുവാക്കരുത് -കെ.എൻ.എം മര്‍ക്കസുദ്ദഅ്​വ

ആലപ്പുഴ: യു.എ.ഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടത്തുന്ന രാഷ്​ട്രീയ വിവാദങ്ങളിലേക്ക് ഖുര്‍ആനിനെ വലിച്ചിഴക്കുന്നത് ആശാസ്യമല്ലെന്ന് കെ.എന്‍.എം മര്‍ക്കസുദ്ദഅ്​വ ജില്ല സെക്രട്ടേറിയറ്റ്‌ അഭിപ്രായപ്പെട്ടു. വിദേശ കോണ്‍സുലേറ്റുകളില്‍നിന്ന് നിയമവിധേയമായി ഖുര്‍ആനടക്കമുള്ള മതപ്രസിദ്ധീകരണങ്ങള്‍ ഇറക്കുമതി ചെയ്ത് വിതരണം ചെയ്യാമെന്നിരിക്കെ അതിനെ കള്ളക്കടത്തുമായി ബന്ധപ്പെടുത്തി ചര്‍ച്ച ചെയ്യുന്നത് നീതീകരിക്കാനാവില്ല. സംഘ്​പരിവാറി​ൻെറ രാഷ്​ട്രീയ താല്‍പര്യങ്ങള്‍ക്ക്‌ മതേതര കക്ഷികള്‍ അറിഞ്ഞോ അറിയാതെയോ വിധേയരാവരുതെന്ന്​ യോഗം അഭ്യര്‍ഥിച്ചു. പ്രസിഡൻറ്​ കെ.എ. സുബൈര്‍ അരൂര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.പി. നൗഷാദ് സ്വാഗതം പറഞ്ഞു. സി.കെ. അസൈനാർ, പി.കെ.എം. ബഷീർ, വി.ബി. അബ്​ദുൽ ഗഫൂർ, നസീർ കായിക്കര, പി. നസീർ, മുബാറക് അഹമ്മദ്‌, ഷമീർ ഫലാഹി, നുജൂം കായംകുളം, ഹസീബ് കായംകുളം, ഷൗക്കത്ത്​ കായംകുളം, നിസാർ ഫാറൂഖി, ഡോ. ബേനസീർ കോയ തങ്ങൾ, ഖൻസ ബഷീർ, അമീർ ഹാദി എന്നിവര്‍ സംസാരിച്ചു. കയാക്കിങ് കോച്ചിങ്​ ക്യാമ്പ് ആരംഭിച്ചു ആലപ്പുഴ: പുന്നമടയിൽ അത്‌ലറ്റികോ ഡി ആലപ്പുഴ ആഭിമുഖ്യത്തിൽ കയാക്കിങ് കോച്ചിങ്​ ക്യാമ്പ് ആരംഭിച്ചു. പ്രസിഡൻറ് കുര്യൻ ജയിംസി​ൻെറ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ആലപ്പുഴ നഗരസഭ അധ്യക്ഷൻ ഇല്ലിക്കൽ കുഞ്ഞുമോൻ അന്തർദേശീയ താരങ്ങളായ ദീപക് ദിനേശ്​, ഡോ. രൂപേഷിനും തുഴ നൽകി കോച്ചിങ്​ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ്​ പി.ജെ. ജോസഫ് അർജുന മുഖ്യാതിഥിയായി. നഗരസഭ വിദ്യാഭ്യാസ കായിക സ്ഥിരം സമിതി ചെയർമാൻ ജി. മനോജ് കുമാർ, പ്യൂമ ചെയർമാൻ ടോമി പുലിക്കാട്ടിൽ, ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷൻ സെക്രട്ടറി നാസർ, എഡ്വിൻ ജോർജ്, ദീപക് ദിനേശൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.