മെഡിക്കൽ കോളജ് ഐ.സി.യു പുനരാരംഭിച്ചു

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ സർജറി ഐ.സി.യു യൂനിറ്റ്​ പ്രവർത്തനം പുനരാരംഭിച്ചു. ജീവനക്കാർക്ക് കോവിഡ് പടർന്നതോടെ ആഴ്ചകൾക്കു മുമ്പ്​ അടച്ചിട്ട ഐ.സി.യുവാണ് പുനരാരംഭിച്ചത്. സർജറി ഐ.സി.യു വിഭാഗത്തിൽ തന്നെയാണ് മെഡിസിൻ ഐ.സി.യുവിലെ രോഗികളെയും പ്രവേശിപ്പിച്ചിരിക്കുന്നത്. മറ്റ് ഐ.സി.യുകളുടെ പ്രവർത്തനം ഇതുവരെ പുനരാരംഭിച്ചിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.